Image

സുധിര്‍ പണിക്കവിട്ടില്‍ എന്ന ഭാവഗായകന്‍ (സാംസി കൊടുമണ്‍)

Published on 16 April, 2018
സുധിര്‍ പണിക്കവിട്ടില്‍ എന്ന ഭാവഗായകന്‍ (സാംസി കൊടുമണ്‍)
സുധീര്‍ പണിക്കവീട്ടിലിന്റെ രണ്ടാം പുസ്തകമയ “അക്ഷരക്കൊയ്ത്ത്’ എന്ന ഈ കവിതാ സമാഹരത്തിലൂടെ കടന്നുപോകുമ്പോള്‍ കവിമനസ്സിന്റെ നൈര്‍മല്യവും ഊര്‍ജ്ജവും നമ്മെ വല്ലാതെ പ്രലോഭിപ്പിക്കുന്നതായി കാണാം. അക്ഷരങ്ങളെ എടുത്ത് ഉരുളകളാക്കി നമ്മുടെ മൂക്കിനു നേരെ എറിഞ്ഞ് നമ്മെ പറ്റിക്കുന്ന ചില സ്വയം പ്രഖ്യാപിത കവികളില്‍ നിന്നും വ്യത്യസ്ഥമായി, ലളിതമയി, ജാഡകളില്ലതെ സുധീര്‍ പണിക്കവീട്ടില്‍ തന്റെ കാവ്യലോകം നമുക്കായി തുറന്നു തരുന്നു.

പ്രേമ ഭിഷുവായ കവി കാവ്യ സുന്ദരിയെ പ്രണയിച്ചുകൊയേിരിക്കുന്നു ആ പ്രേമം കവി തന്നെ പറയുന്ന പോലെ അദ്ദേഹത്തെ എന്നും നിത്യ കാമുകനും, യൗനയുക്തëമായി നിലനിര്‍ത്തുന്നു. കവിതയോ അദ്ദേഹത്തെ മോഹിപ്പിച്ച്, മോഹിപ്പിച്ച് തന്റെ കവ്യ കൊട്ടരത്തിലേക്ക് മാടിവിളിച്ചുകൊയേിരിക്കുന്നു. കവി പലപ്പോഴും ഒരു ഭാവഗയകനായി മാറുന്നതു നമുക്ക് കാണാം. മലയാള കവിതയെ ജനകീയമാക്കിയ ചങ്ങമ്പുഴയുടെ രമണന്റെ ശൈലിയിലുള്ള കവിതള്‍ ഇതില്‍ ഒന്നിലധികമുന്നുള്ളത് കേവലം യാതൃശ്ചികമാകാന്‍ തരമില്ല. ഒê പ്രേമഗായകനായ കവിക്ക് ചങ്ങമ്പുഴയുടെ ആത്മാവിന്റെ കൂട്ട കാണാതിരിക്കാന്‍ തരമില്ലല്ലോ....കവി തന്റെ കാവ്യദേവതക്കുള്ള ഉപാസനയായി അര്‍പ്പിക്കുന്ന കവിതകളാകുന്ന, ഈ പൂക്കൊട്ടയില്‍ നറുമണമുള്ള പൂക്കള്‍ക്കൊപ്പം, അന്ം മണം æറഞ്ഞവയും ,അന്ാന്ം വാടാന്‍ തുടങ്ങിയവയുമായ പൂക്കള്‍ കാണാമെങ്കിലും, ഉപാസകന്‍ ആ പൂക്കൊട്ട മൊത്തമായി ദേവിക്ക് അര്‍പ്പിക്കുകയാണ്. കവിയുടെ അര്‍പ്പണബോധത്തെ തിരിച്ചറിയുന്ന ആര്‍ക്കും ഈ കവിതകളെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല.

പലകാലങ്ങളിലായി എഴുതിയ 75 കവിതകളുടെ ഒരു സമാഹാരമാണിത്. ഇതിലെ ഒട്ടൂമിക്ക കവിതകളും കൈരളിയില്‍ പ്രസിദ്ധികരിച്ചിട്ടുള്ളതാണ്. കവിത, കഥ, ലേഖനം, നിരൂപണം, നര്‍മ്മം, തര്‍ജ്ജിമ, എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാമേഘലകളും നന്നായി വഴങ്ങുന്ന സുധിര്‍ പണിക്കവീട്ടില്‍, അന് ജ്ഞാനികളെപ്പോലെ അധികരത്തിനും, അവാര്‍ഡുകള്‍ക്കും പിന്നലെ പരക്കം പായതെ, തന്റെ മുഖം ഒന്നു പത്രത്തില്‍ വരുത്താന്‍ എവിടെയും ഇടിച്ചുകയറുന്നവരുടെ കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞ്, തന്റെ സാഹിത്യ അന്തപ്പുരത്തില്‍, പ്രതിഭലേച്ഛ കൂടാതെ തന്റെ ഉപാസനയെ ഉപാസിച്ചുകൊിരിക്കുുന്നു. അതുകൊണ്ട് നിങ്ങളില്‍ പലരും അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ ഒരു സമയത്ത് അദ്ദേഹം സാഹിത്യ സദസുകളില്‍ സജീവമായിരുന്നു. ചിലവേദികളില്‍ നിന്നും അദ്ദേഹത്തിനുണ്ടായ തിക്താനുഭവങ്ങള്‍ പൊതുവേദികളില്‍ നിന്നും അദ്ദേഹത്തെ അകറ്റി.

ഞാന്‍ സുധീര്‍ പണിക്കവീട്ടിലിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്, അദ്ദേഹം ഇല്ലാതിരുന്ന ഒരു സാഹിത്യസദസില്‍ വെച്ചാണ്. പറഞ്ഞതിങ്ങനെയാണ്. സുധീര്‍ വിചാരിച്ചാല്‍ ഒറ്റക്കൊരു പത്രം നടത്തിക്കൊണ്ടു പോകാം. പിന്നിട് കൈരളിയിലും മറ്റും അദ്ദേഹത്തെ കൂടുതല്‍ വായിച്ചപ്പോള്‍ ആ പ്രസ്താവന ശരിയാണെന്നെനിക്കും തോന്നി.

സുധീര്‍ പണിക്കവീട്ടില്‍ വിചാരവേദിയുടെ ഉത്തമസുഹൃത്തും അഭ്യുദയകാംഷിയുമാണ്. 2006 ല്‍ വിചാരവേദിയുടെ മുന്നോടിയായി ഇവിടെ വെച്ചു നടത്തിയ സാഹിത്യ സെമിനാറില്‍ ഞങ്ങളുടെ സ്‌നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു വഴങ്ങി അതില്‍ സംബന്ധിക്കുകയും പ്രൗഡഗംഭീരമായ ഒരു പ്രബന്ധം അവതരിപ്പിçകയും ഉണ്ടായി. അതിë ശേഷം പൊതുചടങ്ങുകളിലൊìം അദ്ദേഹം സംബന്ധിച്ചതായി എനിക്കറിവില്ല. ആയതിന്നല്‍ തന്നെ നിങ്ങളില്‍ പലരും അദ്ദേഹത്തെ നേരില്‍ കണ്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍ തന്റെ മനസ്സിന്റെ വാതായനങ്ങളെ മലര്‍ക്കെ തുറന്നിട്ട്, അമേരിക്കന്‍ മലയാളികള്‍ എഴുതുന്ന എല്ലാ രചനകളേയും തൊട്ടറിയുകയും, എഴുത്തുകാരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സുധിര്‍ പണീക്കവീട്ടില്‍. ഇവിടെയുള്ള ഒട്ടുമുക്കാലും എഴുത്തുകാരുടെ കൃതികള്‍ക്കും അദ്ദേഹം ആസ്വാദനഗളും നിരൂപണങ്ങളും നടത്തിയിട്ടുണ്ട്. സുധീര്‍ പണിക്കവീട്ടില്‍ എന്ന എഴുത്തുകാരന്റെ നന്മയുടെ ഈ വശം നാം കാണാതിരുന്നുകൂട. സുധീറിë സഹിത്യം ഒരു തമാശയല്ല. കാരണം സാഹിത്യമാണദ്ദേഹത്തിന്റെ പ്രാണവായു. സാഹിത്യമാണദ്ദേഹത്തിന്റെ മതം. സാഹിത്യമാണദ്ദേഹത്തിന്റെ ജീവിതം.
മറ്റുപലരും അദ്ദേഹത്തിന്റെ രചനയെക്കുറിച്ചും പറയും എന്നതിനാല്‍ ഞാന്‍ അതിലേക്ക് കടക്കുന്നില്ല വായന ഒരോരുത്തര്‍ക്കും വ്യത്യ്‌സതമായ അനുഭവങ്ങളും അനുഭൂതികളുമാണൂ നല്‍കുന്നത്. കാരണം വായനക്കാന്റെ അനുഭവങ്ങളും അരിവുകളും തന്നെ. ഈ കവിതാ സമാഹരത്തിലെ ഏതെങ്കിലും കവിതകള്‍ നിങ്ങളുടെ അന്തരാത്മാവുമായി സംവദിക്കുന്നു എങ്കില്‍ കവിയുടെ കാവ്യോദ്ദേശം സഫലമായി എന്നു കരുതാം.

സുധീര്‍ പണിക്കവീട്ടില്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിനുവേണ്ടി ചെയ്യുന്ന എല്ലാ സേവനങ്ങളേയും ആദരിച്ചുകൊണ്ട് വിചാവേദിയില്‍ നടക്കുന്ന ഈ ചര്‍ച്ച അമേരിക്കന്‍ മലയാളസാഹിത്യ ലോകം അദ്ദേഹത്തിë നല്‍കുന്ന ആദരവായി കണക്കാക്കണമെന്നപേക്ഷിക്കുന്നു. ഒപ്പം വിചാരവേദിയുടെ എല്ലാനന്മകളും കടപ്പാടുകളും അറിയിക്കുന്നു.
.
(വിചാരവേദിയില്‍ വായിച്ചത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക