Image

കൊരട്ടി പള്ളിയില്‍ വികാരിയെ വിശ്വാസികള്‍ തടഞ്ഞുവച്ചു

Published on 16 April, 2018
കൊരട്ടി  പള്ളിയില്‍ വികാരിയെ വിശ്വാസികള്‍  തടഞ്ഞുവച്ചു

തൃശൂര്‍: കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ വിശ്വാസികള്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് വിശ്വാസികള്‍.

താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെയാണ് വിശ്വാസികള്‍ ഞായറാഴ്ച മണിക്കൂറുകളോളം തടഞ്ഞുവച്ചത്. 
സംഭവത്തില്‍ വിവാദത്തിലായ വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്‍. 

കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് വിശ്വാസികള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക