കൊച്ചി: തന്നെ കസ്റ്റഡിയില്‍ എടുത്ത സിവില്‍ പൊലീസുകാരാണ്
ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് ശ്രീജിത്തിന്റെ മൊഴി. തന്നെ
ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരോടാണ് ശ്രീജിത്ത് ഇക്കാര്യം
പറഞ്ഞത്.
സിവില്‍ വേഷത്തിലെത്തിയ രണ്ട് പൊലീസുകാരാണ് തന്നെ കസ്റ്രഡിയില്‍
എടുത്തത്. അതിന്ശേഷം വീടിന് പുറത്തേക്ക് കൊണ്ടുപോയി. കുറച്ചകലെ വച്ച് ഇരുവരും
ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു.
ഡോക്ടര്‍മാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം,കസ്റ്റഡിയില്‍ വച്ച് ശ്രീജിത്തിന് കടുത്ത മര്‍ദ്ദനമേറ്റിരുന്നതായി വൈദ്യസംഘം
നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അടിവയറ്റില്‍ തുടര്‍ച്ചയായ
മര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടലിന്റെ മുകള്ഭാഗം പൊട്ടി ശ്രീജിത്തിന്
ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു