ബിജെപിയെ ബലാത്സംഗ ജനതാ പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ്
Published on 16 April, 2018
ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയെ ബലാത്സംഗ ജനതാ
പാര്‍ട്ടി എന്നാക്കി മാറ്റണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ
കമല്‍ നാഥ് പറഞ്ഞു. ഉന്നാവോ, കത്വ പീഡനക്കേസുകളുടെ പശ്ചാത്തലത്തിലാണ്
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.
ബി.ജെ.പിയുടെ ഇരുപതോളം
വരുന്ന പ്രമുഖ നേതാക്കള്‍ പീഡനക്കേസില്‍ പ്രതികളാണെന്ന് വായിച്ചറിഞ്ഞിരിക്കുന്നു.
ഈ സമയത്ത് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുടെ പേര് ബലാത്സംഗ ജനതാ
പാര്‍ട്ടി എന്നാക്കി മാറ്റുന്നതാവും ഏറ്റവും ഉചിതമെന്ന് കമല്‍ നാഥ്
പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട്
ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സി.ബി.ഐ
അറസ്റ്റ് ചെയ്തത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല