Image

നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കഠുവ ബലാത്സംഗ കേസ് പ്രതികള്‍

Published on 16 April, 2018
നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കഠുവ ബലാത്സംഗ  കേസ്  പ്രതികള്‍
കഠുവ (ജമ്മു കശ്മീര്‍): കഠുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി. കേസില്‍ എട്ട് പ്രതികളാണുള്ളത്. തങ്ങള്‍ കുറ്റക്കാരല്ലെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു.

കേസ് ഏപ്രില്‍ 28 ന് വീണ്ടും പരിഗണിക്കും.
 കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക