Image

കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയില്‍ നിന്ന്

Published on 15 April, 2018
കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചത് ആര്‍സിസിയില്‍ നിന്ന്

തിരുവനന്തപുരം:  ആലപ്പുഴയില്‍ മരിച്ച പെണ്‍കുട്ടിക്ക് ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിതന്റെ രക്തം നല്‍കിയെന്ന് സ്ഥിരീകരണം. ആര്‍സിസിയില്‍ നിന്ന് 48 പേരുടെ രക്തമാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. ഇതിലൊരാള്‍ക്ക് എച്ച്‌ഐവി ബാധിച്ചിരുന്നുവെന്ന് കണ്ടെത്തി. എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനയിലാണ് സ്ഥിരീകരണം.  ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചത്. വിവാദം ഉണ്ടായ സമയത്ത് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അന്വേഷണം നടത്തിയിരുന്നു. അന്വേഷണം നടത്തി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിവരങ്ങവിവരങ്ങള്‍ സൊസൈറ്റി പുറത്തുവിട്ടിരുന്നില്ല. 

48 പേരില്‍ എച്ച്‌ഐവി ബാധിതനായ വ്യക്തിയുടെ രക്തത്തില്‍ നിന്നാണ് കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായത്. രക്തം ദാനം ചെയ്യുന്ന സമയത്ത് വിന്‍ഡോ പീരിയഡിലായിരുന്‌നു. അതുകൊണ്ടുതന്നെ പരിശോധനയില്‍ എച്ച്‌ഐവി കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രക്തം ദാനം ചെയ്തയാളെ എച്ച്‌ഐവി ബാധ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ വിന്‍ഡോ പീരിയഡില്‍ എച്ച്‌ഐവി കണ്ടെത്താനുള്ള സൗകര്യം ആര്‍സിസിയില്‍ ഇല്ല. ഏറ്റവും ആധുനികവും കൃത്യവുമായ ന്യൂക്ലിക് ആസിഡ്  ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് നടത്തിയാല്‍ പോലും പത്തുദിവസം വരെയുള്ള വിന്‍ഡോ പീരിയഡില്‍ എച്ച്‌ഐവി ബാധ കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ ഈ സൗകര്യവും ആര്‍സിസിയില്‍ ഇല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക