Image

മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വീണ്ടും രാജ്യസഭാംഗമായി

Published on 15 April, 2018
മന്ത്രി  അരുണ്‍ ജെയ്‌റ്റ്‌ലി വീണ്ടും രാജ്യസഭാംഗമായി


ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രാജ്യസഭാംഗമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്‌ മുമ്‌ബാകെയാണ്‌ സത്യവാചകം ചൊല്ലിയത്‌. ഉത്തര്‍പ്രദേശില്‍ നിന്നാണ്‌ ജെയ്‌റ്റ്‌ലി വീണ്ടും രാജ്യസഭയില്‍ എത്തുന്നത്‌.

ചെയര്‍മാന്‍റെ ചേംബറില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ ഗുലാം നബി ആസാദ്‌ പങ്കെടുത്തു. ജെയ്‌റ്റ്‌ലിയെ കൂടാതെ ജി.വി.എല്‍ നരസിംഹ റാവു, ഹര്‍നാഥ്‌ യാദവ്‌, അശോക്‌ ബാജ്‌പോയ്‌, വിജയ്‌ പാല്‍ സിങ്‌ തോമര്‍, കാന്ത കര്‍ദം, സകല്‍ദീപ്‌ രാജ്‌ഭര്‍, അനില്‍ അഗര്‍വാള്‍ എന്നീ ബി.ജെ.പി നേതാക്കളും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക