Image

കത്വ പെണ്‍കുട്ടിയുടെ കേസിലെ വിചാരണ: കുടുംബം സുപ്രീം കോടതിയെ സമീപിക്കും

Published on 15 April, 2018
കത്വ പെണ്‍കുട്ടിയുടെ കേസിലെ വിചാരണ:  കുടുംബം സുപ്രീം കോടതിയെ സമീപിക്കും
ശ്രീനഗര്‍: കത്വ  പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു കാഷ്‌മീരിനു പുറത്തുനടത്തണമെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ്‌ നീക്കം.

കേസിലെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നു ശനിയാഴ്‌ച ജമ്മു കാഷ്‌മീര്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റീസിനോടു മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ എട്ടുപേരാണ്‌ അറസ്റ്റിലായിട്ടുള്ളത്‌.

എട്ടു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പൂജാരിയും നിയമ പാലകരായ പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട്‌ പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നത്‌ രാജ്യത്തെ ഇളക്കിമറിച്ചിരുന്നു. ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ പൂജാരിയും രണ്ട്‌ പൊലീസുകാരും പ്രായപൂര്‍ത്തിയാവാത്ത ഒരാളും അടക്കം ആറംഗ സംഘമാണ്‌ ദിവസങ്ങളോളം കെട്ടിയിട്ട്‌ പീഡിപ്പിച്ചു കൊന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക