Image

ഡല്‍ഹി റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടുത്തം

Published on 15 April, 2018
ഡല്‍ഹി റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടുത്തം

ഡല്‍ഹി കാളിന്ദി കുഞ്ചിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ്‌ അപകടമുണ്ടായത്‌. സംഭവത്തില്‍ ആളപായം  റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അഭയാര്‍ത്ഥികളെ പുറത്താക്കുന്നതിനായി ക്യാമ്പിന്‌ തീവെച്ചതാണെന്നാണ്‌ ആരോപണം.

രാജ്യത്ത്‌ ഡല്‍ഹി, ഹൈദരാബാദ്‌, കശ്‌മീര്‍, പശ്ചിമബംഗാള്‍, തുടങ്ങിയ സ്ഥലങ്ങളിലായാണ്‌ അഭയാര്‍ത്ഥികള്‍ കഴിയുന്നത്‌. വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച ഒരു `സമഗ്ര സ്ഥിതിവിവര കണക്ക്‌' തയ്യാറാക്കി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിരുന്നു. അതിന്‌ പുറമെ അഭായാര്‍ഥി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീം കോടതി റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ ക്യാമ്പിന്‌ തീപിടിത്തമുണ്ടായിരിക്കുന്നത്‌. ഇത്‌ സംശയമുളവാക്കുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ക്യാമ്പിലെ സാഹചര്യങ്ങളെകുറിച്ചാണ്‌ കോടതി റിപ്പോര്‍ട്ട്‌ തേടിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക