Image

കേരളത്തിലെ ലോക്കപ്പുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറ, ഉടന്‍ വേണമെന്നു നിര്‍ബന്ധം ബഹ്‌റയ്ക്ക്

Published on 14 April, 2018
കേരളത്തിലെ ലോക്കപ്പുകളില്‍ രണ്ടു ദിവസത്തിനുള്ളില്‍ ക്യാമറ, ഉടന്‍ വേണമെന്നു നിര്‍ബന്ധം ബഹ്‌റയ്ക്ക്
സംസ്ഥാനത്തെ മുഴുവന്‍ ലോക്കപ്പുകളിലും രണ്ടു ദിവസത്തിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കണമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്ത്യശാസനം. 471 സ്‌റ്റേഷനുകളിലാണ് രണ്ടു ദിവസത്തിനുളളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് ഉത്തരവ്. വരാപ്പുഴ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. 

ക്യാമറ സ്ഥാപിച്ച ശേഷം പണത്തിനായി ബില്ലുകള്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എസ്പിക്ക് കൈമാറണമെന്നും ബെഹറ പറഞ്ഞു. അതാത് സ്‌റ്റേഷനിലെ കമ്പ്യൂട്ടറുമായി സിസിടിവി ബന്ധിപ്പിക്കണം. എല്ലാ ആഴ്ചയിലും ഹാര്‍ഡ് ഡിസ്‌കി ലെ ദൃശ്യങ്ങള്‍ ഡിവിഡിയിലേക്ക് മാറ്റണം എന്നും ഉത്തരവില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക