Image

ബിജെപി നേതാക്കളുടെ ഹാരാര്‍പ്പണത്തിന്‌ പിന്നാലെ ദളിത്‌ നേതാക്കള്‍ അംബേദ്‌കര്‍ പ്രതിമ വൃത്തിയാക്കി

Published on 14 April, 2018
ബിജെപി നേതാക്കളുടെ  ഹാരാര്‍പ്പണത്തിന്‌ പിന്നാലെ ദളിത്‌ നേതാക്കള്‍  അംബേദ്‌കര്‍ പ്രതിമ വൃത്തിയാക്കി
വഡോദര: അംബേദ്‌കര്‍ ദിനത്തോടനുബന്ധിച്ച്‌ കേന്ദ്രമന്ത്രി മനേകഗാന്ധി അടക്കമുള്ള നേതാക്കള്‍ വഡോദരയിലെ അംബേദ്‌കര്‍ പ്രതിമയില്‍ നടത്തിയ അനുസ്‌മരണത്തിന്‌ ശേഷം ദളിത്‌ നേതാക്കള്‍ പ്രതിമ വൃത്തിയാക്കി.

ബി.ജെ.പി നേതാക്കളുടെ സാന്നിധ്യം അംബേദ്‌കര്‍ സ്‌മരണയെ കളങ്കപ്പെടുത്തിയെന്ന്‌ പറഞ്ഞാണ്‌ ഒരു കൂട്ടം ദളിത്‌ സംഘടനാ പ്രതിനികള്‍ സ്ഥലത്തെത്തി പ്രതിമ പാലും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയാക്കിയത്‌.

ബറോഡ സായാജി റാവു സര്‍വകലാശാല എസ്‌.സി-എസ്‌.ടി എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കൂര്‍ സോളങ്കിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി. ബി.ജെ.പി നേതാക്കള്‍ സ്ഥലത്തെത്തിയ ഉടന്‍ മുദ്രാവാക്യങ്ങളുമായി ഇവര്‍ രംഗത്തെത്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക