Image

കത്‌വ പ്രതികളെ പിന്തുണച്ച ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു

Published on 14 April, 2018
കത്‌വ പ്രതികളെ പിന്തുണച്ച   ബി.ജെ.പി മന്ത്രിമാര്‍ രാജിവച്ചു
ശ്രീനഗര്‍: കത്‌വ പീഡനക്കൊലയിലെ പ്രതികളെ പിന്തുണച്ച രണ്ട്‌ ബി.ജെ.പി മന്ത്രിമാരും രാജിവച്ചു. വനംമന്ത്രി ചൗധരി ലാല്‍ സിങും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ്‌ ഗംഗയുമാണ്‌ രാജിവച്ചത്‌.

മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രാജി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ ഇരുവരും രാജിവയ്‌ക്കാന്‍ തയ്യാറായത്‌. രാജിവയ്‌ക്കാത്ത നടപടിയെ ന്യായീകരിക്കാനാവില്ലെന്ന്‌ ബി.ജെ.പി നേതൃത്വത്തോട്‌ മെഹ്‌ബൂബ പറഞ്ഞിരുന്നു.

കത്‌വ പ്രതികളെ പിടികൂടിയപ്പോള്‍ അതിനെതിരെ നടത്തിയ റാലിയില്‍ ഈ രണ്ട്‌ മന്ത്രിമാരും സംസാരിച്ചിരുന്നു. പിന്നീട്‌ പ്രതികള്‍ക്ക്‌ പൂര്‍ണ സംരക്ഷണവും ഇവര്‍ നല്‍കിയെന്നും ആരോപണമുണ്ട്‌. സംഭവത്തില്‍ രാജ്യത്ത്‌ പ്രതിഷേധം ശക്തമായതോടെയാണ്‌ രാജിവച്ചത്‌.

ഈ രണ്ട്‌ മന്ത്രിമാരെയും ന്യായീകരിച്ച്‌ ബി.ജെ.പി വക്താവ്‌ മീനാക്ഷി ലേഖി  രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇരുവരുടെയും രാജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക