Image

എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ വിഷു ആശംസകള്‍ (ജോയ് ഇട്ടന്‍)

Published on 13 April, 2018
എല്ലാ മലയാളികള്‍ക്കും ഫൊക്കാനയുടെ വിഷു ആശംസകള്‍ (ജോയ് ഇട്ടന്‍)
മീന മാസ ചൂടിന്റെ കാഠിന്യത്തെ മറികടന്ന് മേടപുലരിയിലെ സമൃദ്ധിയെ വരവേല്‍ക്കുന്ന ഒരു വിഷു ക്കാലം കൂടി കടന്നു വരുന്നു.കഴിഞ്ഞവര്‍ഷം ഈസ്റ്ററും വിഷയം ഏതാണ്ട് അടുത്തടുത്തു വന്നു .അന്ന് എല്ലാവരും ഒരേ മനസ്സോടെ ഈസ്റ്ററും വിഷുവും ആഘോഷിച്ചു .ഇപ്പോഴും ഒരേ മനസോടെ വിഷുവും ആഘോഷിക്കുന്നു . സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും വിഷുക്കാലം, കാര്‍ഷിക തുടിപ്പുള്ള പുതു മണ്ണിന്റെ ഗന്ധം പരത്തുന്ന ശുഭ പ്രതീക്ഷകളെ നിറ കയ്യോടെ സ്വാഗതം ചെയ്യുന്ന മലയാളികളുടെ സ്വന്തം വിഷുക്കാലം നമുക്കെന്നും ഗൃഹാതുരഥാ ഉണര്‍ത്തുന്നു.ജാതി മത ഭേദമെന്യേ എല്ലാവരും ,കണിക്കൊന്നയും സ്വര്‍ണ്ണ വെള്ളരിയും പഴങ്ങളും തളികയില്‍ നിറച്ചു കോടിമുണ്ടും നാണയങ്ങളും ഒരുക്കി നിലവിളക്കിന്റെ പ്രകാശത്തില്‍ കണി കണ്ടുണരുന്ന വിഷുക്കാലം, ഓലപ്പടക്കങ്ങളും പൂത്തിരിയും വര്‍ണ്ണം തീര്‍ത്ത വിഷുക്കാലം.ഇങ്ങനെ ഓരോ വിഷുക്കാലവും വിശേഷങ്ങളാല്‍ സമൃദ്ധമാണ്.അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഓരോ ആഘോഷങ്ങളും നന്മയുടെ പൂക്കളം കൂടിയാകും.ഇവിടുത്തെ ഓരോ അസോസിയേഷനുകളും സംഘടിപ്പിക്കുന്ന ഓരോ ആഘോഷങ്ങളും ഒരു ചാരിറ്റി പ്രവര്‍ത്തനത്തോടൊപ്പം ആകും അവയൊക്കെ ധന്യമാക്കി മാറ്റുക .

അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫൊക്കാന ,ഈ സംഘടനയുടെ ആരംഭ കാലം മുതല്‍ വിവിധ അംഗ സംഘടനകള്‍ക്കൊപ്പം വിഷു സമൃദ്ധമായി ആഘോഷിക്കുന്നു .ഇത്തവണത്തെ വിഷു ആഘോഷങ്ങള്‍ക്ക് ഫൊക്കാനയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത ഉണ്ട് .ഏതാണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫൊക്കാന ആറിലധികം വീടുകള്‍ ആണ് കേരളത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയത് .അവിടെയും നന്മയുടെ വിഷു കടന്നു വരികയാണ്.അതിന്റെ സന്തോഷത്തിലാണ് ഫൊക്കാന.ഈ പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വലിയ ചാരിതാര്‍ഥ്യവും സന്തോഷവും അനുഭവിക്കുന്ന ഒരു വിഷു കൂടി ആണിത് .ഇനിയും പദ്ധതി തുടരുകയാണ് .അവിടെയെല്ലാം അമേരിക്കന്‍ മലയാളികളുടെ സ്‌നേഹ ,ആദരവുകള്‍ ഫൊക്കാനയ്ക്ക് ലഭിക്കണം .

വിഷു വെറും ഓര്‍മ്മകളിലെ നല്ല കാലമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നമ്മള്‍.പൂത്തു നില്‍ക്കുന്ന കണിക്കൊന്ന പോലും വിസ്മയം തീര്‍ത്ത വിഷുക്കാലം ഉണ്ടായിരുന്നു നമുക്ക്. കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ എന്ന പോലെ, പിറ്റേന്ന് അമ്മ കണ്ണു പൊത്തി വിഷുക്കണി കാണുവാന്‍ പോകുമ്പോള്‍ നമ്മുടെ ഓരോ ചുവടും വിഷുവിനെ വരവേല്‍ക്കാന്‍ തയ്യാറാവുന്നു.ലോക മലയാളികള്‍ അതിനായി തയാറെടുത്തു നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അമേരിക്കയിലെ ഏറ്റവും ബ്രിഹത്തായ സംഘടന,ഫൊക്കാനയുടെ പേരില്‍ ഐശ്വര്യ സമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു .

ജോയ് ഇട്ടന്‍ (ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക