Image

രണ്ടും കല്‍പ്പിച്ച് തച്ചങ്കരി, കണ്ടക്ടറാകാനും ഡ്രൈവറാകാനും മെക്കാനിക്കാകാനും റെഡി

Published on 13 April, 2018
രണ്ടും കല്‍പ്പിച്ച് തച്ചങ്കരി, കണ്ടക്ടറാകാനും ഡ്രൈവറാകാനും മെക്കാനിക്കാകാനും റെഡി
ആനവണ്ടിയെ രക്ഷിക്കാന്‍ എന്തു ചെയ്യാന്‍ റെഡിയായി പുതിയ എം.ഡി ടോമിന്‍ തച്ചങ്കരി. ഞാന്‍ ചിലപ്പോള്‍ കണ്ടക്ടറാകും, ചിലപ്പോള്‍ െ്രെഡവറുമാകും, അതുമല്ലെങ്കില്‍ കരിപുരണ്ട വേഷമിട്ട് മെക്കാനിക്കായി ബസിനടിയില്‍ നിങ്ങളെന്നെ കണ്ടാല്‍ അത്ഭുതപ്പെടരുത് കെ.എസ്.ആര്‍.ടി.സി. എം.ഡിയായി ചുമതലയേല്‍ക്കാന്‍ പോകുന്നതിനുമുന്‍പ് അഗ്‌നിശമന സേനാ വിഭാഗത്തിലെ സ്വന്തം ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച യാത്രയയപ്പില്‍ വെളിപ്പെടുത്തിയതാണ് ഡി.ജി.പി: ടോമിന്‍ തച്ചങ്കരി ഇക്കാര്യം.

എനിക്ക് കെ.എസ്.ആര്‍.ടി.സി ഇനി കുടുംബമാണ്. ആ കുടുംബത്തെ ഞാന്‍ വളര്‍ത്തിയെടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഉടന്‍ തന്നെ പുറത്താകും. ഋഷിരാജ് സിംഗിനെ പോലെ വേഷംമാറി താനെത്തുമെന്ന സൂചന നല്‍കിയ തച്ചങ്കരി മായാവിയെപോലെ മറഞ്ഞിരുന്നു ജോലിക്കളളന്മാരെ പിടികൂടുമെന്നു മുന്നറിയിപ്പു നല്‍കി. 
ഇത്രയുംകാലം കേരളത്തില്‍ കഴിഞ്ഞെങ്കിലും താനിതുവരെ ആനവണ്ടിയില്‍ കയറിയിട്ടില്ല. പക്ഷേ, കഴിഞ്ഞ രണ്ടുദിവസമായി ഗതാഗത കോര്‍പ്പറേഷനാണു തന്റെ പഠനവിഷയം. കോര്‍പ്പറേഷനെ ഉടച്ചുവാര്‍ക്കുന്നതിനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്.

തകര്‍ന്ന ഒരു വകുപ്പിനെ ഉയര്‍ത്താനുളള ത്രില്ലിലാണ് താനിപ്പോള്‍. 24% ഷെഡ്യൂളുകള്‍ വാഹന റിപ്പയര്‍ കാരണം കട്ടപ്പുറത്താണ്. ഒരു െ്രെപവറ്റ് ബസിനാണ് ഇത് സംഭവിക്കുന്നതെങ്കില്‍ ട്രിപ്പു മുടങ്ങുമോ? തച്ചങ്കരി ചോദിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറായി തിരിച്ചുവരാന്‍ മോഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക