Image

ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല (സീമ രാജീവ്)

Published on 13 April, 2018
ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല (സീമ രാജീവ്)
ഒരു പിഞ്ച് കുഞ്ഞ് വേട്ടയാടപ്പെട്ടപ്പോള്‍ വംശത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതാണ്, അല്ലെങ്കില്‍ മതങ്ങളുടെ പേരില്‍ പരസ്പരം കലഹിക്കയല്ല നമ്മള്‍ അമ്മമാര്‍ ചെയ്യേണ്ടത്.കാണിച്ചത് ഏത് മതത്തിലുള്ളവനായാലും നീതികരിക്കാവുന്ന ഒരു തെറ്റല്ല അത്. ഞാന്‍ ആ കുഞ്ഞിന് സംഭവിച്ചത് വിധി എന്ന് തള്ളിപ്പറയാന്‍ ആഗ്രഹിക്കുന്നില്ല.മതങ്ങളുടെ പേരില്‍ തല്ല് കൂടാതെ പരസ്പരം ചെളി വാരിയെറിയാതെ ഇത്തരം നീചന്‍മാര്‍ക്കെതിരെ നിയമങ്ങള്‍ ശക്തമായി ഉരുത്തിരിയാന്‍ ആണ് ശ്രമിക്കേണ്ടത്.

ഒട്ടും പഴുതുകളില്ലാത്ത നിയമങ്ങള്‍. അതിലൂടെ മാത്രമേ ഇത്തരം വിളയാട്ടങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകാതിരിക്കു.അതിന് പകരം ഹിന്ദുവാണ് ക്രിസ്ത്യനാണ് മുസല്‍മാനാണ് എന്ന തരത്തിലുള്ള വര്‍ഗ്ഗിയ വാദങ്ങള്‍ നിരത്താതെ, ഇനിയൊരുത്തനാലും ഒരു നിര്‍ഭയയും ജിഷയും സൗമ്യയും....(ഇല്ല ആ കുഞ്ഞിന്റെ പേര് എനിക്കിവിടെ എഴുതാനാകില്ല.ഞാന്‍ എന്റെ കുഞ്ഞുങ്ങളെയോര്‍ത്ത് പോകുന്നു) ഉണ്ടാകാതിരിക്കാനുള്ള കര്‍ക്കശമായ നിയമ വ്യവസ്ഥകള്‍ വേണം.

നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന കുറേ ജനപ്രതിനിധികള്‍ മാത്രം വിചാരിച്ചാല്‍ നിയമങ്ങള്‍ ഉണ്ടാവാതിരിക്കരുത്. നിയമങ്ങള്‍ മാറ്റപ്പെടുമ്പോള്‍ പൗരന്‍മാരുടെ അഭിപ്രായം കുടി കണക്കിലെടുക്കണം.ഇക്കാര്യത്തില്‍ ഇന്നാട്ടിലുള്ള എല്ലാ അമ്മമാരും ഒന്നിച്ച് നില്‍ക്കും.തര്‍ക്കമില്ല .
ഇങ്ങനെയുള്ള കശ്മലന്‍ മാരുടെ തല വെട്ടാനുള്ള നിയമം ഉണ്ടാകണം.
വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കണം. ഇങ്ങനെയുള്ള പൈശാചികമായ പീഡനം എന്ന കര്‍മ്മം തടയാന്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തി നിയമ വ്യവസ്ഥ കര്‍ശനമാക്കണം.

ഇവിടുത്തെ നിയമ വ്യവസ്ഥകള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അത് ഞങ്ങള്‍ അമ്മമാര്‍ ഏറ്റെടുക്കാം. ഞങ്ങള്‍ടെ മക്കളെ നെറികെട്ട കശ്മലന്‍മാര്‍ക്ക് പിച്ചിചീന്താനുള്ളതല്ല.കണ്ണടച്ച് ഇരുട്ടാക്കുന്ന ഈശ്വരന്‍മാരേ നിങ്ങളല്ലേ ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത് കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ ആണെന്ന്. ആ ദൈവങ്ങളായ നിങ്ങള്‍ തന്നെയല്ലേ ഈ ഭ്രാന്തന്‍മാരുടെ മനസില്‍ ഈ വിഷം കുത്തി വച്ച് കൊടുത്തത്??

ഇങ്ങനെയുള്ള പൈശാചിക ജന്‍മങ്ങളെ തിര്‍ക്കാനുള്ള അവകാശം നിയമ വ്യവസ്ഥകള്‍ കര്‍ക്കശമാക്കാതെ തന്നെ തുടര്‍ന്ന് പോകാന്‍ ആണ് ഉദ്ദേശ്യമെങ്കില്‍ ആ കര്‍മ്മം നിറവേറ്റാനുള്ള ചുമതല ഞങ്ങള്‍ അമ്മമാര്‍ക്ക് ബഹുമാനപ്പെട്ട സുപ്രീം കോടതി അനുവദിക്കണം.ഇങ്ങനെയുള്ള പ്രതികള്‍ ടെ കേസുകള്‍ വാദിക്കാന്‍ വക്കിലന്‍മാര്‍ മുന്‍കൈ എടുക്കരുത്. കേസുകള്‍ അവര്‍ തന്നെ അതായത് പ്രതികള്‍ തന്നെ വാദിക്കട്ടെ.

കുഞ്ഞുങ്ങളെ ഞങ്ങള്‍ടെ മുന്നിലിട്ട് പിച്ചിചീന്തുന്നവന്‍മാര്‍ക്ക് ജയിലില്‍ സുഖനിദ്രയും മൃഷ്ടാന്നഭോജനവും കൊടുക്കാതെ ശിരഛേദനം നടത്താനുള്ള നിയമം ആണ് വേണ്ടത്.ഏത് പാര്‍ട്ടിക്കാര്‍ അതിന് തയ്യാര്‍ ഉണ്ട്? നിങ്ങള്‍ക്കുമില്ലേ കുഞ്ഞുങ്ങള്‍?അപ്പോള്‍ ഇങ്ങനെയുള്ള നിയമം വരേണ്ടതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും നിങ്ങള്‍ക്കെങ്ങനെ മാറി നില്‍ക്കാനാവും??

സ്വന്തം കുഞ്ഞിന്റെയും ഭാര്യയുടേയും നേര്‍ക്ക് സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ അവരുടെ സമ്മതമില്ലാതെ ശരീരത്തിലേക്ക് നീളുന്ന കരങ്ങളും തലയും ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തിലുള്ള പുരുഷന്‍മാരെയാണ് ഞങ്ങള്‍ക്ക് വേണ്ടത്.അല്ലാത്തിടത്തോളം കാലം ഇത് പോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും.
നിര്‍ഭയ പ്രശ്‌നം വന്നപ്പോള്‍ ജനപ്രതിനിധികളെ നിയമം തിരുത്താനുള്ള നടപടികള്‍ നിങ്ങള്‍ ചെയ്‌തോ.? ഇല്ല.പകരം പാര്‍ലമെന്റിലും നിയമസഭയിലുമിരുന്ന് നിങ്ങള്‍ ഞങ്ങളടക്കുന്ന നികുതിപ്പണം സ്വന്തം ശമ്പളത്തിനും യാത്രാബത്തക്കും മുതല്‍ക്കൂട്ടി. ലജ്ജ തോന്നുന്നില്ലേ നിങ്ങള്‍ക്ക്.
ഒരാള്‍ എങ്കിലും ഇങ്ങനെ ഒരു നിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല ,അറിഞ്ഞിട്ടുമില്ല.

4 മാസം മുന്‍പ് ഒരു കുഞ്ഞ് പിഞ്ചിച്ചീന്തിയെറിയപ്പെട്ടപ്പോളും ഇത് പോലൊരു ബഹളം നടന്നു. രാഷ്ട്രിയക്കാര്‍ക്ക് മുതലെടുക്കാന്‍ വേണ്ടി മാത്രം.
9 വയസും 4 വയസും 3 വയസും 20 വയസും 15 വയസും എല്ലാം ഞങ്ങള്‍ അമ്മമാര്‍ക്ക് വേറിട്ട് കാണാന്‍ ആവില്ല.ഇനിയെങ്കിലും നമ്മുടെ നിയമങ്ങള്‍ പഴുതുകളില്ലാതെ ശക്തമായി സൃഷ്ടിക്കപ്പെടണം. ഇങ്ങനെയുള്ള കേസുകള്‍ കുറച്ച് കൂടി വേഗത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമം ഉണ്ടാവണം. ഒരു 2 മാസ കാലയളവ് ഇതിനായി തിരഞ്ഞെടുക്കണം.കാലതാമസം ഒഴിവാക്കാനായി ഇങ്ങനെയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആള്‍ ഓവര്‍ ഇന്ത്യാ ബേസില്‍ വിമന്‍ അഡ്വക്കേറ്റ് കണ്‍സോര്‍ഷ്യം രൂപീകരിക്കാവുന്നതാണ്.

ഇരയാക്കപ്പെട്ട വ്യക്തി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ക്കോ അല്ലെങ്കില്‍ കേസ് തുടര്‍ന്ന് നടത്തുന്നതിനായി പ്രോസിക്യൂഷന്‍ മികച്ച വനിതാ അഡ്വക്കേറ്റിനെ തന്നെ വിട്ട് കൊടുക്കണം. കേസ് ചിലവുകള്‍ പ്രതിയായവനില്‍ നിന്ന് ഈടാക്കണം.അമ്മമാര്‍ ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ അവന്‍ പുരുഷന്‍ ആയിരിക്കാന്‍ പഠിപ്പിക്കണം തുടങ്ങിയ ഉപദേശങ്ങളൊന്നും ഇവിടെ പ്രസക്തമല്ല എന്നറിയാമെന്നതുകൊണ്ട് അതിലേക്ക് ഒന്നും കടക്കുന്നില്ല.

ഞങ്ങള്‍ടെ കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് ചിറകിനടിയില്‍ വച്ച് വളര്‍ത്താനാവില്ല. അവര്‍ക്ക് അവരുടെതായ ലക്ഷ്യങ്ങള്‍ നേടാന്‍ പുറത്ത് പോയേ മതിയാകൂ.ആ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ ടെ കുഞ്ഞുങ്ങളെ എല്ലാ തരത്തിലും സഹായിക്കുന്ന ഒരു പുരുഷസമൂഹം മതി ഞങ്ങള്‍ക്ക്.

അതിനപ്പുറത്തോട്ട് കാട്കയറി പോകുന്നവരുടെ ശിരഛേദനം നടത്താന്‍ ഭരണം കൈയ്യാളുന്ന മാന്യന്‍മാര്‍ക്ക് കഴിയുന്നില്ലായെങ്കില്‍ വെട്ടാനുള്ള മിനിമം പവര്‍ ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ.കാരണം ഞങ്ങള്‍ ശരീരത്തില്‍ വിത്ത് പാകിയപ്പോഴേ അവരെ ജീവന്റെ ഭാഗമാക്കിയതാണ്.ഞങ്ങള്‍ക്ക് അവരെ ഞങ്ങളുടെ ഭാഗമല്ലാതെ കാണാന്‍ ആകുന്നില്ല.

ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി ഞങ്ങള്‍ക്ക്.
ഇനിയും ഒരിക്കല്‍ കൂടി നിശ്ശബ്ദരാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല (സീമ രാജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക