Image

ദേശീയ ചലച്ചിത്ര പുരസ്‌കാരം: നടി ശ്രീദേവി, സംവിധായകന്‍ ജയരാജ്‌; സഹനടന്‍ ഫഫദ് ഫാസില്‍

Published on 13 April, 2018
ദേശീയ ചലച്ചിത്ര പുരസ്‌കാരം: നടി ശ്രീദേവി,  സംവിധായകന്‍ ജയരാജ്‌;  സഹനടന്‍  ഫഫദ് ഫാസില്‍
ന്യൂഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. നേട്ടം കൊയ്ത് മലയാള സിനിമ.

റിതി സെന്‍ ആണ് മികച്ച നടന്‍. ശ്രീദേവി മികച്ച നടി.

ജയരാജ് (ഭയാനകം) ആണ് മികച്ച സംവിധായകന്‍. മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ട ഫഹദ് ഫാസിലിനെയും ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിയെയും ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരവും ലഭിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടുന്നത്.

മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരവും 'ടേക്ക് ഓഫി'ലൂടെ സന്തോഷ് രാമന്‍ നേടി. കഥേതര വിഭാഗത്തില്‍ മലയാളിയായ അനീസ് കെ. മാപ്പിളയുടെ 'സ്ലേവ് ജനസിസും' പുരസ്‌കാരത്തിന് അര്‍ഹമായി. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണു 'സ്ലേവ് ജനസിസ്'.

ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത 'സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി- ദ് ലൈഫ് ആന്‍ഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ' നോണ്‍ ഫീച്ചര്‍ (ഹിസ്റ്റോറിക്കല്‍/ ബയോഗ്രഫിക്കല്‍) വിഭാഗത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ രമേശ് നാരായണന്‍ മികച്ച സംഗീതത്തിനുള്ള (നോണ്‍ ഫീച്ചര്‍ വിഭാഗം) പുരസ്‌കാരം നേടി.

പുരസ്‌കാരങ്ങള്‍

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം - വിനോദ് ഖന്ന
സംവിധായകന്‍ - ജയരാജ് (ഭയാനകം)
നടി - ശ്രീദേവി (മോം)
നടന്‍ - റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
ചിത്രം - വില്ലേജ് റോക്ക് സ്റ്റാര്‍ (അസം)
ജനപ്രിയ ചിത്രം- ബാഹുബലി 2

സഹനടന്‍ - ഫഫദ് ഫാസില്‍
സഹനടി- ദിവ്യ ദത്ത (ഇരാദാ- ഹിന്ദി)
ഗായകന്‍ - കെ.ജെ. യേശുദാസ് (ഗാനം- പോയ് മറഞ്ഞ കാലം (വിശ്വാസപൂര്‍വം മന്‍സൂര്‍)
ഗായിക - ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ)
തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)
തിരക്കഥ (അവലംബിതം)- ചിത്രം: ഭയാനകം (ജയരാജ്)
ഛായാഗ്രഹണം - നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം)
സംഗീതം - എ.ആര്‍. റഹ്മാന്‍ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം- എ.ആര്‍. റഹ്മാന്‍ (മോം)
സാമൂഹിക പ്രസക്തിയുള്ള ചിത്രം - ആളൊരുക്കം
പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

ദേശീയോദ്ഗ്രഥന ചിത്രം - ധപ്പ
ബാലതാരം - ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാര്‍സ്)
മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് - രാം രജത് (നഗര്‍ കീര്‍ത്തന്‍)
ന്മ കോസ്റ്റ്യൂം - ഗോവിന്ദ മണ്ഡല്‍
എഡിറ്റിങ് - റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാര്‍സ്)
സ്പെഷല്‍ എഫക്ട്സ് - ബാഹുബലി 2
ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം

ഹിന്ദി - ന്യൂട്ടന്‍
തമിഴ് - ടു ലെറ്റ്
ഒറിയ - ഹലോ ആര്‍സി
ബംഗാളി - മയൂരക്ഷി
ജസാറി - സിന്‍ജാര്‍
തുളു - പഡായി
ലഡാക്കി - വോക്കിങ് വിത് ദി വിന്‍ഡ്
കന്നഡ- ഹെബ്ബട്ടു രാമക്ക
തെലുങ്ക് - ഗാസി

മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) - മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ - ഐ ആം ബോണി, വേല്‍ ഡണ്‍

പത്യേക ജൂറി പുരസ്‌കാരം - എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്സ്
എജ്യുക്കേഷനല്‍ ചിത്രം - ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍
നോണ്‍ ഫീച്ചര്‍ ചിത്രം - വാട്ടര്‍ ബേബി

പ്രത്യേക പരാമര്‍ശം

പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
മോര്‍ഖ്യ (മറാത്തി ചിത്രം)
ഹലോ ആര്‍സി (ഒഡീഷ ചിത്രം)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക