Image

എയര്‍ബസ് വിമാനങ്ങളില്‍ താമസിയാതെ ഉറങ്ങാന്‍ കിടക്കകള്‍ ഉള്ള ക്യാബിന്‍

ജോര്‍ജ് ജോണ്‍ Published on 13 April, 2018
എയര്‍ബസ് വിമാനങ്ങളില്‍ താമസിയാതെ ഉറങ്ങാന്‍ കിടക്കകള്‍ ഉള്ള ക്യാബിന്‍
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാന്‍സിലെ തുളൂസില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനി എയര്‍ബസ് താമസിയാതെ അവരുടെ എ 330 മോഡല്‍ വിമാനങ്ങളില്‍ ഉറങ്ങാന്‍ കിടക്കകള്‍ ഉള്ള ക്യാബിന്‍ നിര്‍മ്മിക്കുന്നു. ദീര്‍ഘദൂര വിമാന റൂട്ടുകളില്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വേണ്ടി ലഗേജ് ക്യാരിയര്‍ ഏരിയായുടെ അടുത്താണ് എയര്‍ബസ് 330 ല്‍ കിടക്കകളുള്ള ക്യാബിന്‍ നിര്‍മ്മിക്കുന്നത്. 

ബ്രിട്ടീഷ് വിമാന നിര്‍മ്മാണ കമ്പനി സോഡിയാക് ആണ് ദീര്‍ഘദൂര എയര്‍ബസ് 330 മോഡല്‍ വിമാനങ്ങളില്‍ സൗകര്യപ്രദമായി ഉറങ്ങാന്‍ കിടക്കകളുള്ള ക്യാബിന്‍ (ബെര്‍ത്ത്) നിര്‍മ്മിക്കുന്നത്. ഈ ക്യാബിനുകളില്‍ കൊച്ച് കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിരളമായ ഈ ക്യാബിന്‍ ലഭിക്കാന്‍ വളരെ നേരത്തെ ബുക്ക് ചെയ്യണം. പരമാവധി 2020 ല്‍ ഈ ക്യാബിന്‍ കിടക്കകള്‍ ഉള്ള സര്‍വീസ് നിലവില്‍ വരുമെന്ന് എയര്‍ബസ് വക്താവ് റൈനര്‍ ഓളര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.  

എയര്‍ബസ് വിമാനങ്ങളില്‍ താമസിയാതെ ഉറങ്ങാന്‍ കിടക്കകള്‍ ഉള്ള ക്യാബിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക