Image

മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ട്‌ വരും: മന്ത്രി കടകംപള്ളി

Published on 13 April, 2018
മലബാര്‍ ദേവസ്വം ബോര്‍ഡിലെ  ക്ഷേത്രങ്ങളെ  ഒരു കുടക്കീഴില്‍ കൊണ്ട്‌ വരും: മന്ത്രി കടകംപള്ളി

തലശ്ശേരി: മലബാര്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ ക്ഷേത്രങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട്‌ വരുമെന്ന്‌ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ തിരുവങ്ങാട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച തന്ത്രി മഠം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

വരുമാനം കൂടുതല്‍ ലഭിക്കുന്ന ക്ഷേത്രങ്ങളും ജീവനക്കാര്‍ക്ക്‌ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത ക്ഷേത്രങ്ങളുണ്ട്‌ ക്ഷേത്രങ്ങളെല്ലാം ഒരു കുടകീഴില്‍ വരുമ്പോള്‍ ഇത്തരം പ്രശനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ മറ്റ്‌ പലതിനും വിനിയോഗിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്‌ അടിസ്ഥാനരഹിതമാണ്‌. നൂറ്‌ കോടി രൂപ ചിലവഴിച്ച്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ മുപ്പത്തിയേഴ്‌ ക്ഷേത്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്ക്‌ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇതില്‍ നാല്‌ കോടി ചിലവഴിച്ച്‌ തിരുവങ്ങാട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ഇടത്താവളം നിര്‍മ്മിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനം മെയ്‌ മാസത്തോടെ തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിഷ്‌കരണ നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക