Image

യുക്മ വേണുഗീതം 2018 മെയ് 26ന്

Published on 12 April, 2018
യുക്മ വേണുഗീതം 2018 മെയ് 26ന്

ലെസ്റ്റര്‍ : യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകര്‍ക്കായി ഒരുക്കുന്നു. ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന പരിപാടി മെയ് 26 ന് ലെസ്റ്റര്‍ അഥീനയില്‍ നടക്കും. വൈകിട്ട് ആറിനു യുക്മ വേണുഗീതം 2018 പ്രോഗ്രാമിന് മുന്പായി യുക്മ സ്റ്റാര്‍ സിംഗര്‍ പവേര്‍ഡ് ബൈ ഗര്‍ഷോം ടി വി യുടെ അവസാന മത്സരങ്ങളും വിധിനിര്‍ണയവും ഇതേ വേദിയില്‍ ത നടക്കുന്നതാണ്. 

മൂന്നു ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാല്‍ വി ഐ പി, ഡയമണ്ട്, ഗോള്‍ഡ് എന്നീ ശ്രേണികളില്‍ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തനിയെ വരുന്നവര്‍ക്കും സ്‌പെഷ്യല്‍ ക്‌ളാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകള്‍ പരിമിതമായതിനാലും, ആവശ്യക്കാര്‍ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഈ ശ്രേണിയില്‍ ലഭ്യമായുള്ളു. ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷന്‍ ഭാരവാഹിയെയോ, യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെയോ (07883068181), നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസിനെയോ ( 07985641921 ) ബന്ധപ്പെട്ട് പ്രവേശന അനുമതികള്‍ ലഭ്യമാക്കാവുന്നതാണ്. 

പ്രമുഖ ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്‌റ്),ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവഴ്‌സ ടിവിഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം),രാജമൂര്‍ത്തി (മജീഷ്യന്‍), സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. 

റിപ്പോര്‍ട്ട്: ബാലസജീവ് കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക