Image

ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണം പത്ത് മില്യണ്‍ കവിഞ്ഞു

ജോര്‍ജ് ജോണ്‍ Published on 12 April, 2018
ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണം പത്ത് മില്യണ്‍ കവിഞ്ഞു
ബെര്‍ലിന്‍: ജര്‍മ്മനിയിലെ വിദേശികളുടെ എണ്ണം 2017 അവസാനം പത്ത് മില്യണ്‍ കവിഞ്ഞതായി ജര്‍മ്മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ വെളിപ്പെടുത്തി. അതായത് ജര്‍മ്മന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത 10.6 മില്യണ്‍ വിദേശികള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നു. ഇത് 2017 ആദ്യ വാരത്തേക്കാള്‍ 585000 പേരുടെ വര്‍ദ്ധനവ് ആണ്. അതുപോലെ ഈ വര്‍ദ്ധനവ് 5.8 ശതമാനം വരും. 

കഴിഞ്ഞ വര്‍ഷം 5.9 മില്യണ്‍ കുടിയേറ്റക്കാരില്‍ 50 ശതമാനം യൂറോപ്യന്‍ യൂണിയനില്‍ രാജ്യങ്ങളില്‍ നിന്നും പുറത്തുള്ളവരാണ്. ഇവരില്‍ സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് കൂടുതലും കുടിയേറ്റക്കാര്‍. ജര്‍മനിയിലെ മൊത്തം ജനസംഖ്യ 81.4 മില്യന്‍ ആണ്. ഇതില്‍ 74 ശതമാനം പേര്‍ നഗരങ്ങളില്‍ താമസിക്കുന്നു, 21 ശതമാനം ആളുകള്‍  65 വയസിന് മുകളില്‍ ഉള്ളവരാണ്. ജര്‍മ്മനിയിലെ ശരാശരി ആയുസ് 44.9 ശതമാനമാണ്.

ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണം പത്ത് മില്യണ്‍ കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക