Image

സഭാ-സമുദായ സ്വത്തു വകകള്‍ക്ക് വിശ്വാസികള്‍ക്ക് അവകാശമുണ്ടോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 11 April, 2018
സഭാ-സമുദായ സ്വത്തു വകകള്‍ക്ക് വിശ്വാസികള്‍ക്ക് അവകാശമുണ്ടോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
വിശ്വാസികളുടെ പണം കൊണ്ട് സഭകളും സമുദായങ്ങളും വാങ്ങിക്കുന്ന സ്വത്തുക്കള്‍ക്ക് വിശ്വാസികള്‍ക്ക് എന്ത് അവകാശമാണുള്ളത്. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് ഇത്. ഇന്നലെ വരെ അത്ര ഗൗരവമായി ചിന്തിക്കാത്തതും പരിഗണിക്കാത്തതുമായ ഒരു വിഷയമായിരുന്നു ഇതെങ്കില്‍ ഇന്ന് പലരും ശക്തമായി ചോദിക്കുന്ന ഒരു വിഷയമായി ഇത് മാറിയിരിക്കുന്നു. അതിനു കാരണം കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ നടന്ന ഭൂമി ഇടപാട് വിവാദം തന്നെ. ഈ വിവാദം സീറോ മലബാര്‍ സഭയിലെ ആഭ്യന്തര വിഷയമാണെങ്കിലും സ്വത്തുള്ള സഭകളിലെ വിശ്വാസികള്‍ ഇന്ന് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു തങ്ങളുടെ വിയര്‍പ്പുകൊണ്ട് വാങ്ങിയ സ്വത്തിന് തങ്ങള്‍ക്കുമവകാശമില്ലെയെന്ന്. ഒരു മെത്രാനോ ആര്‍ ച്ച് ബിഷപ്പിനോ കര്‍ദ്ദിനാളിനോ ബാവയ്‌ക്കോ മെത്രാപ്പോലീത്തായ്‌ക്കോ മാത്രമെ ആ സ്വത്ത് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ അധികാരമുള്ളുയെന്ന് നിലവിലെ നിയമമനുസരിച്ച് .

അതുകൊണ്ടാണ് ഇന്ന് ഈ വിവാദങ്ങളെല്ലാം ഉണ്ടാകാന്‍ കാരണം. എന്നാല്‍ ആ നിയമത്തിന് മാറ്റം വരണമെന്നാണ് വിശ്വാസികള്‍ പല ഭാഗത്തു നിന്നും ആവശ്യപ്പെടുന്നത്. അങ്ങനെ അവര്‍ ആവശ്യപ്പെടാന്‍ അ വര്‍ക്കും അവകാശമില്ലെ. ഉണ്ടെന്നു തന്നെ പറയാം. ഏതെങ്കിലും ഒരു മെത്രാനോ വൈദീകനോ സഭയിലെ മറ്റ് ഉന്നതാധികാരികളോ ജോലി ചെയ്ത സഭയ്‌ക്കോ പള്ളികള്‍ക്കോ സ്ഥലം വാങ്ങിക്കുകയോ കെട്ടിടം പണിയുകയോ ചെയ്തതായി കേട്ടിട്ടില്ല. വിശ്വാസികളെ ബോധവല്‍ക്കരിച്ച് അവരില്‍ നിന്ന് ചെറുതും വലുതുമായ സംഭാവനകള്‍ കൊണ്ടും പോരാതെ വരുന്നത് ലോണും മറ്റുമായിട്ടാണ് വാങ്ങുന്നതെന്ന് സഭയില്‍ കൂടി നടക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു സത്യമാണ്.

സംഭാവനകള്‍ക്കായി പള്ളികള്‍ കയറി ഇറങ്ങുന്ന മെത്രാന്‍ അല്ലെങ്കില്‍ വൈദീകന്‍ പറയുന്ന ഒരു വാചകമുണ്ട് എല്ലാം നിങ്ങള്‍ക്കുവേണ്ടിയാണെന്ന്. വില്‍ക്കുമ്പോള്‍ അതിന്റെ അവാകശമുള്ള സഭാ മേലധികാരി പറയുന്ന മറ്റൊരു വാചകമുണ്ട് എനിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ആരുടെയും അധികാരവും ആവശ്യമില്ല. ഇത് എന്റെ അധീനതയിലാണെന്ന്. എന്നു പറഞ്ഞാല്‍ വിശ്വാസികള്‍ക്ക് യാതൊരു അധികാരവുമി ല്ലായെന്നും അവകാശവുമില്ലാ യെന്നതാണ്.

ഇത് ഓര്‍മ്മപ്പെടുത്തുന്നത് “വാഴക്കു ല’ എന്ന പ്രസിദ്ധമായ കവിത യാണ്. ജന്മി കുടിയാന്‍ ചൂഷണത്തിന്റെ ആഴമാണ് ആ കവിത യിലെങ്കിലും ഇതുമായി അല്പബന്ധമില്ലേയെന്ന് തോന്നിപ്പോകും. വാഴതൈ നട്ടതും അതിന് സമയാസമയങ്ങളില്‍ വെള്ളവും വളവും നല്‍കി പരിപാലിച്ചത് കുടിയാനും മക്കളുമായിരുന്നു. വിളഞ്ഞ് പാകമായപ്പോള്‍ അതിന്റെ അവകാശം ജന്മിക്കായി. ആ അവസ്ഥ തന്നെയല്ലെ ഇതിലുമെന്ന് തോന്നിപ്പോയി. ഇത് പറയുമ്പോള്‍ യാഥാസ്ഥിതികരായ വിശ്വാസി കള്‍ സടകുടഞ്ഞെഴുന്നേറ്റാലും സഭാസ്വത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ്. സഭാധികാരികള്‍ തങ്ങളുടെ കുടുംബസ്വത്ത് വിറ്റു കിട്ടിയ സ്വത്തുകൊണ്ടോ, ഖനികളില്‍ പണിയെടുത്തു ക്ഷടപ്പെട്ടുണ്ടാക്കിയ പണ മോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് രാപകലില്ലാതെ പണിയെടുത്ത പണം കൊണ്ടു വാങ്ങിയതോ അല്ല. മറിച്ച് ഇവി ടെയൊക്കെ സഭാവിശ്വാസികള്‍ രക്തം വിയര്‍പ്പാക്കിയ പണമാണ്. സഭയ്ക്കു സമുദായത്തിനും അതിനായി പണം നല്‍കാന്‍ വി ശ്വാസികളില്‍ ഭൂരിഭാഗത്തിനും മടിയില്ല. കാരണം സഭയും സഭയുടെ സ്ഥാപനങ്ങളും തങ്ങളുടേതാണെന്ന് അവര്‍ ചിന്തിക്കു കയും അത് സമൂഹത്തിന് നന്മയുണ്ടാകുമെന്ന പ്രതീക്ഷയുമാണ് എന്നതാണ്. അതുകൊണ്ടു തന്നെ മിക്ക വിശ്വാസികളും സഭാധികാരികള്‍ സംഭാവന ചോദിക്കുമ്പോള്‍ ഉദാരമായി തന്നെ നല്‍കാറുണ്ട്. മറ്റൊരു കാരണം കൂടിയുമുണ്ട് സഭയ്ക്ക് കൊടുക്കുന്നത് ദൈവത്തിനു കൊടുക്കുന്നതിനു തുല്യമാണെന്ന് അവര്‍ ചിന്തിക്കുന്നു. കാരണം സഭകള്‍ ദൈവത്തിന്റെ പേരിലായതു തന്നെ. അങ്ങനെയാണ് കേരളത്തിലെ സഭകള്‍ എല്ലാം ത ന്നെ സ്വത്തുണ്ടാക്കിയത്. കേരളത്തില്‍ എന്നല്ല എല്ലായിടത്തുമുള്ള കാര്യവും ഇതു തന്നെയാണ്. പൊന്തിഫിക്കല്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ സ്വത്തിനു മാത്രമെ ഏകദേശ കണക്കുള്ളു. വ്യക്തികള്‍ സ്ഥാപിച്ച സഭകളുടെ സ്വത്തിന് കണക്കില്ലായെന്നതാണ്. ഉണ്ടെങ്കില്‍ തന്നെ അതൊക്കെ കള്ളക്കണക്കാണ്. കേരളത്തിലെ കണക്കെടുത്താല്‍ കോട്ടയത്തും തിരുവ ല്ലയിലും തിരുവനന്തപുരത്തുമു ള്ള വ്യക്തികള്‍ സ്ഥാപിതമായ സ്വതന്ത്രസഭകള്‍ക്ക് കോടികളുടെ ആസ്തിയാണ്. ദൈവത്തെ മൊത്തമായും ചില്ലറയായും വിശ്വാസികള്‍ക്ക് വിറ്റ് കോടികള്‍ കൊയ്യുന്ന അവരുടെ സാമ്രാജ്യം സ്വര്‍ക്ഷത്തേക്കാള്‍ വലുതാണെന്നു തന്നെ പറയാം. അത്രകണ്ട് സുഖലോലുപരാണ് ഈ സാമ്രാജ്യത്തിന്റെ അധിപതികളും അവര്‍ വാഴുന്നിടവും. അവരുടെ സ്വത്തിന് കണക്കില്ലെന്നു മാത്രമല്ല അതിന് വ്യക്തമായ രേഖയും ആരെയും കാണിക്കാറുമില്ല. എന്നാല്‍ എപ്പിസ്‌കോപ്പല്‍ പൊന്തു ഫിക്കല്‍ സഭകള്‍ക്ക് സ്വത്തും ആസ്തിയും ഉണ്ട്. അതിന്റെ ഉടമസ്ഥാവകാശം മിക്ക സഭകളിലും സഭാമേലധികാരികള്‍ക്കു മാത്രമായിരിക്കും.

കത്തോലിക്ക സഭക്ക് ആര്‍ച്ച് ബിഷപ്പിനും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മലങ്കര മെത്രാപ്പോലീത്തയ്ക്കും മാര്‍ത്തോമ്മ സഭയ്ക്ക് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്കുമാണ് ഉടമസ്ഥാവകാശം. ചില സഭകളില്‍ സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരുമടങ്ങു ന്ന സംഘത്തിനായിരിക്കും ഉടമസ്ഥാവകാശം. ചുരുക്കത്തില്‍ ഇതില്‍ വിശ്വാസികളുടെ പങ്ക് ഇല്ലായെന്നതാണ് സത്യം.

മലബാര്‍ സഭയുടെ ഭൂ യിടപാട് വിവാദം എല്ലാ അതി ര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് സഭയെ മൊത്തത്തില്‍ കരിവാരി തേയ്ക്കുന്ന തലത്തിലേക്ക് പോകുമ്പോഴാണ് വിശ്വാസികള്‍ സഭയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും നിയന്ത്രണത്തെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ഇതിനു മുന്‍പ് ആരും അത്ര ഗൗരവമായി ചിന്തിക്കാതിരുന്നത് സഭാ സ്വത്തിന്റെ ഉടമസ്ഥാവകാ ശമുള്ളവര്‍ അത് അന്യാധീനപ്പെടുത്താതെ ആത്മാര്‍ത്ഥതയോടും കരുതലോടും കൂടി നോക്കി നടത്തിയതുകൊണ്ടാണ്. സഭയ്ക്കു വേണ്ടി സ്വത്തുക്കള്‍ വാങ്ങിക്കു മ്പോള്‍ അത് സഭയ്‌ക്കൊരു മുതല്‍ക്കൂട്ടാണെന്ന ചിന്തയോ ടെയായിരുന്നു അന്ന് അവരൊക്കെ സ്വത്ത് സഭയ്ക്കുവേണ്ടി വാങ്ങിയിരുന്നത്. ആ സ്വത്ത് സഭയ്ക്കും സമൂഹത്തിനും പ്ര യോജനപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുമാത്രമല്ല സമൂ ഹത്തിന്റെ വളര്‍ച്ച അത് ഉപകരിച്ചിട്ടുമുണ്ട്. അത് വിശ്വാസികള്‍ക്ക് ബോദ്ധ്യമുള്ളതുമായി രുന്നു.

എന്നാല്‍ കാലം കഴിഞ്ഞതോടെ വിശ്വാസികളുടെ പണം കൊണ്ട് സഭകള്‍ വാങ്ങിയ സ്വത്തുക്കള്‍ സഭാ നേതൃത്വത്തിലിരിക്കുന്നവരുടെ കുടുംബ സ്വത്തുപോലെയായിത്തീര്‍ന്നു. സ്ഥാപനങ്ങളും അങ്ങനെയായി. സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകി കയറ്റി. സഭകളുടെ സ്കൂളിലും കോളേജിലും പണം വാങ്ങതെയോ നാമമാത്രമായി പണം വാങ്ങിയോ ജോലി നല്‍കുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഒരു പന്തിയില്‍ പല തരത്തിലുള്ള വിളമ്പുകാരാണ്. അധികാരത്തിലിരിക്കുന്ന വൈ ദീകരും നേതൃത്വത്തിലിരിക്കുന്ന മെത്രാന്മാരുമെന്ന് പറയുമ്പോള്‍ പലര്‍ക്കും നെറ്റി ചുളുക്കമുണ്ടാ കും.

കൈയ്യില്‍ നിന്നും കുടുംബസ്വത്ത് വിറ്റു കിട്ടിയ പണം കൊണ്ടും കൈമുത്തു കിട്ടിയ പണം കൊണ്ടും സഭയേയും സ ഭാവിശ്വാസികളെയും വളര്‍ത്തു കയും അവരുടെ കണ്ണീരൊപ്പു കയും ചെയ്ത വൈദീകരുടെയും മെത്രാന്മാരുടെയും സ്ഥാനത്താ ണ് ഇന്നത്തെ നേതൃത്വം ഇങ്ങ നെയൊക്കെ ചെയ്യുന്നത്. ആര്‍ഭാടത്തിനും അനാവശ്യചെലവും സുഖലോലുപതയ്ക്കുമായി അവര്‍ പണം കണ്ടെത്തുന്നത് സഭയുടെ സ്വത്തില്‍ നിന്നാണെ ന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. കിട്ടുന്ന വിലയ്ക്ക് സ്വന്തം സ്വത്തെന്നപോലെ വില്‍ക്കു കയോ മറിച്ചു വില്‍ക്കുകയോ ചെയ്തുകൊണ്ടാണ് പൊതുമു തല്‍ നഷ്ടപ്പെട്ടാല്‍ ആര് ചോദിക്കാന്‍ എന്നതുപോലെ സഭാ സ്വത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ ആ രീതി മാറണമെന്നാണ് സഭാവിശ്വാസികള്‍ ആവശ്യപ്പെടുന്നത്. വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും മാത്രമല്ല വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണ് സഭയുടെ സ്വത്തിനുമേലുള്ള അവകാശം. വാങ്ങിക്കുമ്പോള്‍ അംഗങ്ങള്‍ അ റിയുന്നതുപോലെ വില്‍ക്കുമ്പോഴും അവരറിയണം. അല്ലെങ്കില്‍ അവരെ അറിയിക്കണം.

സഭകളുടെ സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ അതാതു രൂപതകളിലെ പള്ളികളില്‍ കൂടി കല്പനയോ അല്ലാതെയോ വിശ്വാസികളെ എന്തിന് വില്‍ക്കുന്നു എത്ര തുകയ്ക്ക് വില്‍ക്കുന്നുയെന്ന് അറിയിക്കുകയോ പ രസ്യപ്പെടുത്തുകയോ ചെയ്താല്‍ അതിന്റെ ഉദ്ദേശശുദ്ധിയും ആവശ്യകതയും വിശ്വാസികള്‍ക്ക് ബോദ്ധ്യപ്പെടാന്‍ കഴിയും. അങ്ങനെയൊരു സംവിധാനം വന്നാല്‍ അനധികൃത ഇടപാടുകള്‍ ഇല്ലാതെയാകുകയും സഭാ സ്വത്ത് അന്യാധീനപ്പെടുത്താന്‍ പലരും മടിക്കുകയും ചെയ്യും. ഇന്ന് ഇങ്ങനെയൊരു സംവിധാനം കേരളത്തിലെ സഭകള്‍ക്ക് ഇല്ലായെന്നതാണ് സത്യം. അതാണ് ഇപ്പോഴുള്ള വിവാദങ്ങ ള്‍ക്കും കാരണം. അങ്ങനെയൊ രു സംവിധാനമുണ്ടായാല്‍ വിവാ ദങ്ങള്‍ ഉണ്ടാകാതെയും സഭാ നേതൃത്വം ചോദ്യചെയ്യപ്പെടാ തെയും സഭ കളങ്കപ്പെടാതെയും ഇരിക്കും. എന്നാല്‍ ഇങ്ങനെയൊക്കെ സംവിധാനം വന്നാല്‍ യഥാര്‍ത്ഥ തുകയുടെ പകുതി പോലും കാണിക്കാതെ വാങ്ങുക യും വില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് സത്യാവസ്ഥ ജനങ്ങളോട് തുടര്‍ന്നു പറയാന്‍ കഴിയുമോ. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനു മെന്ന് ജനങ്ങളെ പഠിപ്പിക്കാം. അത് പ്രായോഗികമാക്കാന്‍ അലപം ബുദ്ധിമുട്ടാണെന്ന് നന്നായറി യാവുന്നവരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍. മറ്റൊന്നു കൂടി പറയേണ്ടതുണ്ട് സര്‍ക്കാരും ചില നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തിലെടുക്കണം. സഭയെന്നത് സമൂഹമാണ്. ആ സമൂഹത്തെ അറിയാതെ തന്നിഷ്ടത്തിനു നേതൃത്വത്തിലിരിക്കുന്നവര്‍ ചെയ്യാതിരിക്കാന്‍ ഏത് സഭയായാലും വ്യക്തികളുടെ സഭയായാലും നിയന്ത്രണവും നിര്‍ദ്ദേശവും നല്‍കാന്‍ നിയമ സംഹിതയില്‍ കൂടി ഉറപ്പു വരു ത്തണം. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടുമെന്നതാണ് ഒരു ചോദ്യം. അത് മാത്രമല്ല സഭകള്‍ ഒരു തീക്കട്ടയാണ് അതിനെ തൊടുന്നവര്‍ പൊള്ളും. അല്ലെങ്കില്‍ കുഞ്ഞാടുകളെ കൊണ്ട് പൊള്ളിക്കാന്‍ അതിന്റെ ഉത്തരവാദിത്വ പ്പെട്ടവര്‍ക്കറിയാം. അതുമാത്രം മനസ്സിലാക്കിയാല്‍ മതിയാകും.
Join WhatsApp News
BIJU CHERIAN 2018-04-12 12:18:54
You are absolutely right. Excellent article. Congratulations and May God Bless you brother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക