Image

സന്ദീപിന്റെയും കുടുംബത്തിന്റെയും തിരിച്ചു വരവ് കാത്ത് മിത്രങ്ങളും അയല്‍ വാസികളും

Published on 11 April, 2018
സന്ദീപിന്റെയും കുടുംബത്തിന്റെയും തിരിച്ചു വരവ് കാത്ത് മിത്രങ്ങളും അയല്‍ വാസികളും
സാന്റാ ക്ലാരിറ്റ, ലോസ് ഏഞ്ചലസ്: വെള്ളിയാഴ്ച മുതല്‍ കാണാതായ യുണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദാന്ത്, സച്ചി എന്നിവരുടെ തിരിച്ചു വരവിനായി മിത്രങ്ങളും അയല്‍ക്കാരും കാത്തിരിക്കുന്നു. 

അയല്‍വാസികള്‍ക്കെല്ലാം ആ കുടുംബത്തെപറ്റി നല്ല അഭിപ്രായമേയുള്ളു. യാത്ര പോകുന്നതില്‍ അവര്‍ തികച്ചും ആഹ്ലാദഭരിതരായിരുന്നുവെന്ന് അയല്പകത്തെ ഒരു സ്ത്രീ എ.ബി.സി ന്യൂസിനൊടു പറഞ്ഞു. (വീഡിയോ കാണുക) കുട്ടികളെ പറ്റിയും ഉയര്‍ന്ന അഭിപ്രായമാണ്  
യല്‍വാസികള്‍ പ്രകടിപ്പിച്ചത്. 
http://abcnews.go.com/US/video/family-missing-road-trip-54390071

ഇതേ സമയം ഈല്‍ നദിയില്‍ കണ്‍ഫ്യൂഷന്‍ ഹില്ലിനടുത്തു വച്ച് വീണ് കാണാതായ വാഹനത്തിനായുള്ള തെരച്ചില്‍ ഇന്നും (ബുധന്‍) തുടര്‍ന്നു. സംഭവം പൊതുശ്രദ്ധയില്‍ വന്നതോടേ പ്രത്യേക കമാന്‍ഡ് സെന്റര്‍ തന്നെ തുറന്ന് പോലീസ് രക്ഷാപ്രവര്‍ത്തനം ഏകീകരിക്കുന്നു.

സന്ദീപും കുടുംബവും ഹോട്ടലില്‍ താമസിച്ച ക്ലാമത്തില്‍ നിന്നു മൂന്നു മണിക്കൂര്‍ ദൂരെയാണു ഈ സഥലം. അവിടെ നിന്നു 9 മണിക്കൂര്‍ കൂടിയുണ്ട് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക്.

തെരച്ചില്‍ സംഘത്തില്‍ നാട്ടുകാരും സന്ദീപിന്റെയും സൗമ്യയുടെയും കുടുംബാംങ്ങളുമുണ്ട്.
സന്ദീപിന്റെയും കുടുംബത്തിന്റെയും തിരിച്ചു വരവ് കാത്ത് മിത്രങ്ങളും അയല്‍ വാസികളും
സന്ദീപിന്റെയും കുടുംബത്തിന്റെയും തിരിച്ചു വരവ് കാത്ത് മിത്രങ്ങളും അയല്‍ വാസികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക