Image

വിഷ്ണു ചെന്പന്‍കുളം എഎഫ്എല്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡര്‍

Published on 11 April, 2018
വിഷ്ണു ചെന്പന്‍കുളം എഎഫ്എല്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡര്‍

മെല്‍ബണ്‍: മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹന്‍ദാസ് ചെന്പന്‍കുളത്തെ എഎഫ്എല്ലിന്റെ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡറായി തെരഞ്ഞെടുത്തു. 

ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ലീഗിന്റ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷന്‍ റണ്‍വേ ആയ വിര്‍ജിന്‍ ഓസ്‌ട്രേലിയ മെല്‍ബണ്‍ ഫാഷന്‍ ഫെസ്റ്റിവലിന്റെ ഭാഗം ആയതിന്റെ തൊട്ടു പിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത്.

ഒട്ടനവധി കന്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്തുവന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കന്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയല്‍ പാര്‍ക്കില്‍ നടക്കുന്ന യൂണിറ്റിസോക്കര്‍, ഹോ തോണ്‍ അക്കാഡമി ടെസ്റ്റിംഗ്, ഹോതോണ്‍ ഫിമെയില്‍സ് സ്‌കില്‍സ് ടെസ്റ്റ്, ഹോ തോണ്‍ ജനറേഷന്‍ അക്കാഡമി ടെസ്റ്റ് എന്നീ മല്‍സരങ്ങളില്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡര്‍മാര്‍ക്ക് അവരുടെ മികവ് തെളിയിക്കുവാന്‍ അവസരം ലഭിക്കും.

മാര്‍ച്ച് 24 ന് മെല്‍ബണില്‍ നടന്ന മള്‍ട്ടികള്‍ചറല്‍ ഹബിലാണ് വിഷ്ണുവിനെ തെരഞ്ഞെടുത്തത്. ചടങ്ങില്‍ എഎഫ്എല്‍ സ്ട്രാറ്റര്‍ജി മാനേജര്‍ വാട്ടര്‍ലീ, മള്‍ട്ടികള്‍ച്ചറല്‍ മാനേജര്‍ ആന്‍ഡ്രൂ ഐങ്കര്‍, എഎഫ്എല്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി സുദീപ് ചക്രവര്‍ത്തി എന്നിവര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക