Image

മാന്ത്രികതയും താന്ത്രിക് മാജിക്കുകളും നിറഞ്ഞ ' കാളിഗണ്ഡകി ' (അശ്വതി ശങ്കര്‍ )

അശ്വതി ശങ്കര്‍ Published on 10 April, 2018
മാന്ത്രികതയും താന്ത്രിക് മാജിക്കുകളും നിറഞ്ഞ ' കാളിഗണ്ഡകി ' (അശ്വതി ശങ്കര്‍ )
പരേതന്‍.... ദുരാത്മാവ്.. പ്രേതം എന്ന പല പേരുകളിലും രൂപങ്ങളിലുമുള്ള അദൃശ്യ ശക്തി ദൈവമെവിടെ എന്ന് ചോദിക്കുന്നതു പോലെ ഒരു സമസ്യയാണ് .. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നവന്‍ പ്രേതമില്ലെന്നും... പ്രേത മില്യ എന്ന് വാദിക്കുന്നവന്‍ ദൈവമില്ലെന്നും .. ഇവ രണ്ടു മില്യാ എന്ന് യുക്തിവാദിയും.... പ്രേതത്തിന്റെ രൂപം കണ്ടില്ലെങ്കിലും മണ്‍മറഞ്ഞു പോയവരുടെ പാത പതനങ്ങളും ശബ്ദവും അനുഭവപ്പെട്ടെന്ന് അവകാശപ്പെടുന്നവര്‍ ധാരാളം.. എല്ലാം മനസിന്റെ തോന്നലുകളെന്ന് വിധിയെഴുതി ഞാനൊരു സ്വപ്നത്തിലേക്ക് നിങ്ങളെ കൊണ്ടുപോവുകയാണ്. നമ്മുടെ ദേഹത്തേക്ക് വലിയ നിഴല്‍ വന്നു വീഴുന്ന പോലെ .. അടുത്ത നിമിഷം നമുക്കറിയാം.. ഒരു ചാരക്കുതിരയുടെ മുന്‍കാലുകളാണ് ഉയര്‍ന്നു പൊങ്ങുന്നതെന്ന് .. നമ്മുടെ നെഞ്ചത്ത് ചവിട്ടുമെന്ന് തോന്നും..ചുമ്മാ.. അത് കട്ടിലില്‍ കിടന്നുറങ്ങുന്ന നമ്മുടെ മീതെ കൂടി പോവും.. ചാടുമ്പോള്‍ വാരിയെല്ലുകളുടെ പുറത്ത് കൂടി ഒന്നൊന്നായി തൊലി തെന്നിപ്പോവുന്നത് വരെ കാണാം. അതിന് മുകളില്‍ ഒരാളുണ്ടായിരുന്നു.പല കെട്ടുകളുള്ള ചെരിപ്പുകളായിരുന്നു അയാള്‍ അണിഞ്ഞിരുന്നത്. കുറച്ച് മുന്നില്‍ ചെന്നിട്ട് അയാള്‍ കുതിരയെ നിര്‍ത്തി. എന്നെ നോക്കി പുഞ്ചിരിച്ചു. എന്തൊരു സുന്ദരനായ മനുഷ്യന്‍. ശേഷം കുതിര പാഞ്ഞു പോയി. അപ്പോള്‍ കാണാമായിരുന്നു
ആ മനുഷ്യന്റെ മുതുകില്‍ ഒരു കഠാര താഴ്ന്നിരിക്കുന്നു. പൂഴിമണലില്‍ രക്തത്തുള്ളികള്‍ പ്രതീക്ഷിച്ച് ഞാന്‍ നോക്കി. ഇല്ല .. കുതിരക്കുളമ്പുകള്‍ മാത്രമേയുള്ളൂ. വീണ്ടും കുറേ ദൂരം പോയിട്ട് കുതിരയെ നിര്‍ത്തി എന്നെ നോക്കി പുഞ്ചിരിച്ചു. വീണ്ടും എനിക്ക് നേരെ പാഞ്ഞു വരുവാനായി കടിഞ്ഞാണി ഇളക്കി .. നിന്നു.. ഇനിയുമെന്റെ നെഞ്ചിന് നേരെ ചാടിക്കുമെന്ന് കരുതി ഞാന്‍ ചാടിയെഴുന്നേറ്റു.. ഇതാണ് സ്വപ്നമെന്ന രൂപേണ ഫ്രെഡി എന്ന ഇരുപത്തിനാലുകാരന്‍ ഇംഗ്ലണ്ട് കാരന്‍ പയ്യന്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ തങ്ങിയപ്പോള്‍ അനുഭവിച്ചത്. ശംഖുമുഖം കടപ്പുറത്ത് നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കടല്‍ കീറി കാറ്റിന്റെയും തണുപ്പിന്റെയും ഒരു ഇടനാഴി സൃഷ്ടിക്കാനുള്ള ദൗത്യവു മായി സര്‍ക്കാര്‍ താല്‍പര്യത്തോടെ തിരുവനന്തപുരത്ത് ഒരു ദിവസം കാല്‍ കുത്തിയവനാണ് ഫ്രെഡി .. സര്‍ക്കാര്‍ വക ഗസ്റ്റ് ഹൗസൊന്നും വേണ്ട എന്ന് പറഞ്ഞ്.. നഗരത്തില്‍ അലഞ്ഞു നടക്കുമ്പോഴാണ് തിരുവിതാംകൂര്‍ രാജാവിന് വേണ്ടി ഉമയമ്മറാണിയുടെ കൊട്ടാരത്തില്‍ ചിത്രശാലയൊരുക്കാന്‍ പോവുന്ന ഫോട്ടോഗ്രാഫര്‍ സതീഷ് ചന്ദ്രനെ പരിചയപ്പെട്ടത്. സതീഷ് വഴിയാണ് ഫ്രെഡി കൊട്ടാരത്തിലെത്തുന്നതും കൊട്ടാരത്തില്‍ ഉമയമ്മയുടെ ഭടനായകനായ കോട്ടയം കേരള വര്‍മ്മ ഉപയോഗിച്ചതായി പറയപ്പെടുന്ന മുറിയില്‍ തങ്ങണ്ടി വന്നതും... അവിടെ അദൃശ്യമായ സാന്നിധ്യം ഫ്രെഡി അനുഭവിക്കുന്നുണ്ട് കൊട്ടാരത്തില്‍ ചിത്രശാലയൊരുക്കുവാന്‍ സതീഷിനെ സഹായിക്കുവാന്‍ എവിടെ നിന്നൊക്കെയോ ഉമ എന്ന പേരില്‍ തുടങ്ങുന്ന നാല് സ്ത്രീകള്‍ വന്നു ചേരുന്നുണ്ട്.. അദൃശ്യമായ എന്തോ ഒരു ശക്തി ഇവര്‍ നാലു പേരിലും പല രൂപത്തില്‍ ഫ്രെഡി അനുഭവിക്കുന്നുണ്ട്.. യാദൃശ്ചികതകള്‍ ജീവിതത്തില്‍ കൊണ്ടുവരുന്ന ത്രില്ലുകള്‍.. ചരിത്ര യഥാര്‍ത്ഥ സംഭവങ്ങള്‍ നമുക്ക് തരുന്ന അവിശ്വസനീയമായ കാഴ്ചകള്‍ ഇവയുടെ ആകെത്തുകയാണ് ജി.ആര്‍ ഇന്ദുചൂഡന്റെ ' കാളിഗണ്ഡകി 'മാന്ത്രികതയും താന്ത്രിക് മാജിക്കുകളും നിറഞ്ഞ നോവല്‍ നിങ്ങളെ കാത്തിരിക്കുന്നു.

മാന്ത്രികതയും താന്ത്രിക് മാജിക്കുകളും നിറഞ്ഞ ' കാളിഗണ്ഡകി ' (അശ്വതി ശങ്കര്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക