Image

സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനി

ജോര്‍ജ് ജോണ്‍ Published on 10 April, 2018
സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനി
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷം 2018 ല്‍ ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനിയായി സിംഗപ്പുര്‍ എയര്‍ലൈന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികയെ തിരഞ്ഞെടുത്തത്.  കഴിഞ്ഞ വര്‍ഷം 2017 ലെ ഒന്നാം സ്ഥാനക്കാരായ എമിറേറ്റ്‌സിന് ഇക്കുറി മൂന്നാം സ്ഥാനമേയുള്ളൂ. എയര്‍ ന്യൂസീലന്‍ഡിനാണ് രണ്ടാം സ്ഥാനം.

ഫസ്റ്റ് ക്ലാസ്, ഇക്കോണമി ക്ലാസ് എന്നീ വിഭാഗങ്ങളില്‍ മികച്ച സൗകര്യങ്ങളും സിംഗപ്പുര്‍ എയര്‍ലൈന്‍സിലാണെന്ന് ട്രിപ്പ് അഡൈ്വസര്‍ യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് ഒന്നാം സ്ഥാനത്തു എത്തിയത്.

തായ്‌ലന്‍ഡ് ഇവാ എയര്‍, അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, ബ്രിട്ടനിലെ ജെറ്റ് 2 ഡോട്ട് കോം, ഖത്തര്‍ എയര്‍വെയ്‌സ്, ബ്രസീലിലെ അസൂള്‍ എയര്‍ലൈന്‍സ്, കൊറിയന്‍ എയര്‍ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് കമ്പനികള്‍. ലോകത്തെ എല്ലാ വിമാനങ്ങളിലെയും യാത്രക്കാരെ കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രിപ്പ് അഡൈ്വസര്‍ ഈ വോട്ടെടുപ്പ് നടത്തുന്നത്. 

സീറ്റ് കംഫര്‍ട്ട്, ലെഗ്‌റൂം, ജീവനക്കാരുടെ പെരുമാറ്റം, ചെലവാക്കുന്ന പണത്തിന് കിട്ടുന്ന മൂല്യം, വ്യുത്തി, ചെക്ക്ഇന്‍, ബോര്‍ഡിങ്, ഭക്ഷണം, മദ്യം, ഫ്‌ളൈറ്റിലെ ആകെയുള്ള അന്തരീക്ഷം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടെടുപ്പ്. 
യൂറോപ്പിലെ വിമാനക്കമ്പനികളെ മാത്രം പരിഗണിക്കുമ്പോള്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കാണ് ഒന്നാം സ്ഥാനത്ത്.  മികച്ച ബിസിനസ് ക്ലാസ് യാത്ര ഖത്തര്‍ എയര്‍വേസിലും പ്രീമിയം ഇക്കോണമി എയര്‍ ന്യൂസീലന്‍ഡിലുമാണെന്നും ട്രിപ്പ് അഡൈ്വസര്‍ സര്‍വേ പറയുന്നു.

സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക