Image

പൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം

Published on 09 April, 2018
പൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം
എഡിസണ്‍, ന്യൂജേഴ്‌സി: അമേരിക്കയിലെ സംഘടനാ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയും ഇന്ത്യാ പ്രസ് ക്ലബും പൊതു നന്മയ്ക്കായുള്ള കാര്യങ്ങളില്‍ ആശയ വിനിമയം നടത്താനും കഴിയുന്ന രംഗങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. നാലു സംഘടനകളിലെയും പ്രസിഡന്റ്- സെക്രട്ടറിമാര്‍ അടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

ഇന്ത്യാ പ്രസ് ക്ലബ് ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കരയുടെ ആശയം സംഘടനാ നേതാക്കള്‍ ഏറ്റെടുത്തപ്പോള്‍ അതൊരു പുതിയ തുടക്കമായി.
ഈ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കൊല്ലം കലക്ടര്‍ കാര്‍ത്തിക്കും അടങ്ങുന്ന സംഘം കൂടി എത്തിയത് ശുഭോദര്‍ക്കവുമായി. ഈ മംഗള മുഹൂര്‍ത്തത്തില്‍ ഇവിടെ എത്താനായി എന്നത് സന്തോഷകരമാണെന്നു മന്ത്രി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ തിരക്കിട്ടാണു യാത്ര വേണ്ടി വന്നത്. എല്ലാവര്‍ക്കും പാര്‍പ്പിടമെന്ന പ്രോജക്ടിനുലഭിച്ച അംഗീകാരത്തിന്റെ ഭാഗമായാണു ഈ യാത്ര. അത് ഇത്തരമൊരു വേദിയിലെത്തിയതില്‍ സന്തോഷമുണ്ട്-മന്ത്രി പറഞ്ഞു

കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഭാരവാഹികളോ ഭരണഘടനയോ ഒന്നുമില്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്-വിസ സംബന്ധിച്ചോ ഇവിടെ ഇമ്മിഗ്രേഷന്‍ സംബന്ധിച്ചോ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുക, പ്രവീണ്‍ വര്‍ഗീസിന്റെ മരണം പോലുള്ള സംഭവങ്ങളില്‍ കൂട്ടായി രംഗത്തിറങ്ങുക, മുഖ്യധാരാ ഇലക്ഷനും മറ്റും നില്‍ക്കുന്നവരെ തുണക്കാന്‍ ഒന്നിക്കുക തുടങ്ങിയ പരിമിതിമായ ലക്ഷ്യങ്ങളാണ് സമിതിക്കുള്ളത്. സംഘടനകളെ നിയന്ത്രിക്കാനോ അധികാരം കാട്ടുവാനോ ഒന്നും സമിതിക്ക് കഴിയില്ല.

ഇത്തരമൊരു ഐക്യവേദി പണ്ടേ ഉണ്ടാകേണ്ടതായിരുന്നുവെന്നു പലരും അഭിപ്രായപ്പെട്ടു. അഡ് ഹോക് കമ്മിറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളത്.സംഘടനാ ഭാരവാഹികള്‍ വൈകാതെ തന്നെ മാറുമ്പോള്‍ പുതിയ ഭാരവാഹികള്‍ ആ സ്ഥാനം ഏറ്റെടുക്കും.
പ്രസ് ക്ലബ് ട്രഷറര്‍ സണ്ണി പൗലോസിന്റെ ആമുഖ പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങിയത്. പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, പ്രസ് ക്ലബിന്റെ പല സമ്മേളനങ്ങള്‍ നടന്ന ഇതേ വേദിയില്‍ ഇത്രയും സംഘടനാ നേതാക്കള്‍ എത്തിയത് വലിയ കാര്യമാണെന്ന് ചൂണ്ടിക്കാട്ടി. നമ്മുടെ സമൂഹം മൂന്നാം തലമുറയിലേക്ക് മാറ്റപ്പെടുമ്പോള്‍ സംഘടനകള്‍ തമ്മില്‍ തല്ലുന്നത് അവരോട് ചെയ്യുന്ന തെറ്റായിരിക്കുമെന്ന് മധു ചൂണ്ടിക്കാട്ടി.

നിയമവും ചട്ടവുമൊന്നുമില്ലാതെ സൗഹൃദ കൂട്ടായ്മ മാത്രമാണിതെന്ന് പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി മൊയ്തീന്‍ പുത്തന്‍ചിറ വിശദീകരിച്ചു.
ഐക്യവേദി എന്ന ആശയം സ്വാഗതാര്‍ഹമാണെന്ന്് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍ഷ്യല്‍ ചെയര്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പറഞ്ഞു.

 നിലവിലുള്ള സംവിധാനത്തില്‍ മാറ്റങ്ങളോ ഇടപെടലുകളോ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണമെന്ന് തമ്പി ചാക്കോ പറഞ്ഞു.
ഇത് പുതിയ വഴിതിരിവാകട്ടെ എന്ന് ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ ആശംസിച്ചു. മനസ്ഥിതി നന്നാകുമ്പോള്‍ എല്ലാം ശരിയാകും. മറ്റുള്ളവരുടെ നല്ല പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ മനസു വേണം. ഇതൊരു തുടക്കം മാത്രം. ആരംഭശൂരത്വം കൊണ്ടായില്ല. ഒന്നും നിസാരമായി കാണേണ്ടതില്ല.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കളിലൊരാളായ ഡോ. തോമസ് ജേക്കബ് ഐക്യവേദിയെ സ്വാഗതം ചെയ്തു.

ആശയം നടപ്പില്‍ വരുത്താന്‍ ഒരു സമിതി രൂപം കൊടുക്കണമെന്ന് പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് നടന്ന സജീവമായ ചര്‍ച്ചയുടെ അവസാനമാണ് നാലു സംഘടനകളിലെ പ്രസിഡന്റ് - സെക്രട്ടറിമാര്‍ അടങ്ങിയ അഡ് ഹോക്ക് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായത്.
ഇരുപത്തിനാലു വര്‍ഷം മുമ്പ് താന്‍ ആഗ്രഹിച്ചതാണ് ഇതെന്ന് ഫോമാ മുന്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ചൂണ്ടിക്കാട്ടി. ഓണമെങ്കിലും ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയണം.

പുതിയ സംവിധാനം എങ്ങനെ രൂപപ്പെടണമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പിള്ളി, മാധവന്‍ നായര്‍, ലീലാ മാരേട്ട്, മറിയാമ്മ പിള്ള, ഫോമ നേതാവ് വിന്‍സന്‍ പാലത്തിങ്കല്‍, ഫോമ വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ജോണ്‍ സി വര്‍ഗീസ്, ഫലിപ് ചാമത്തില്‍, പ്രസ് ക്ലബില്‍ നിന്ന് ഡോ. കൃഷ്ണ കിഷോര്‍, 
വിന്‍സന്റ് ഇമ്മാനുവല്‍, രാജു പള്ളത്ത്,ജോസ് കാടാപ്പുറം, വിന്‍സന്റ് ഇമ്മാനുവല്‍, ജീമോന്‍ ജോര്‍ജ്, ജിനേഷ് തമ്പി, ജോര്‍ജ് നടവയല്‍, ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു.

കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഒരു വാട്‌സ് ആപ് ഗ്രൂപ്പായി പ്രവര്‍ത്തിക്കേണ്ട കാര്യമേയുള്ളൂവെന്നു വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു.
ഈ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചേര്‍ന്നുള്ള ഒരു ഓണാഘോഷമെങ്കിലും നടത്താനാകണമെന്ന് മധു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.

പള്ളികളില്‍ ഓണാഘോഷം നടത്തുന്നതും ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് ചര്‍ച്ച എത്തിയത്.

ഒന്നിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ രംഗങ്ങള്‍ മൊയ്തീന്‍ പുത്തന്‍ചിറ എടുത്തുകാട്ടി.
ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കണ്‍വന്‍ഷനുകളിലേക്ക് ഭാരവാഹികള്‍ എല്ലാവരെയും ക്ഷണിച്ചു. കണ്‍വന്‍ഷനെപ്പറ്റി ജിബി തോമസ്, ഫിലിപ്പോസ് ഫിലിപ്, തങ്കമണി അരവിന്ദന്‍ എന്നിവര്‍ വിശദീകരിച്ചു.
പൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനംപൊതുവായ കാര്യങ്ങളില്‍ ഫൊക്കാന, ഫോമാ, ഡബ്ലിയു.എം.സി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം
Join WhatsApp News
menon 2018-04-10 08:43:01
Not only that... they act like we will be starving without them.  bunch of clowns what else to say.
texan2 2018-04-09 20:49:44
Expressions on the face of the people in picture make you think these people are giving salary to whole American Malayalees in USA,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക