Image

ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം

Published on 09 April, 2018
ഡബ്ല്യുഎംസി ബഹറിന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം
 
മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ.ജി.ദേവരാജ് (ചെയര്‍മാന്‍), എഫ്.എം. ഫൈസല്‍ (പ്രസിഡന്റ്), ജ്യോതിഷ് പണിക്കര്‍ (സെക്രട്ടറി), ബിജു മലയില്‍ (ട്രഷറര്‍), മൃദുല ബാലചന്ദ്രന്‍, ബാലചന്ദ്രന്‍ കുന്നത്ത്, പ്രദീപ് പുറവന്‍കര (വൈസ് ചെയര്‍മാന്മാര്‍), ജഗത് കൃഷ്ണകുമാര്‍, ഷൈനി നിത്യന്‍, ജൂലിയറ്റ് തോമസ് (വൈസ് പ്രസിഡന്റുമാര്‍), രാജീവ് വെള്ളിക്കോത്ത് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

ഏപ്രില്‍ മൂന്നിന് മാഹൂസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ഡബ്ല്യുഎംസി സാരഥികളായ പി ഉണ്ണികൃഷ്ണന്‍, സേവി മാത്തുണ്ണി, ജോഷ്വ മാത്യു, എ.എസ് ജോസ്, മാത്യു ജോസഫ്, ബോബന്‍ ഇടിക്കുള എന്നിവര്‍ ആശംസകള്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക