Image

ലെന്ന :The first lady of internet (സുനിൽ തോമസ് തോണിക്കുഴിയിൽ)

സുനിൽ തോമസ് തോണിക്കുഴിയിൽ Published on 09 April, 2018
ലെന്ന :The first lady of internet   (സുനിൽ തോമസ് തോണിക്കുഴിയിൽ)
ഈ ചിത്രത്തിലുള്ള മോഡലിനെ നിങ്ങൾ ബ്രൗസ് ചെയ്യുന്നതിനിടെ നെറ്റിൽ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടാകും. ഇതാണ് ലെന്ന (Lenna Soderberg). സ്വീഡിഷ് മോഡലാണ്. ഇമേജ് പ്രോസസിംഗ് പഠിക്കുന്നവർക്കും റിസർച്ച് നടത്തുന്നവർക്കും പ്രിയപ്പെട്ട ചിത്രം.

 ഇനി അൽപം ചരിത്രം. കാലം 1972. യൂണിവെർസിറ്റി  ഓഫ് സതേൺ കാലിഫോർണിയയിലെ സിഗ്നൽ ആൻറ്  ഇമേജ് പ്രോസസിംഗിലെ അസിസ്റ്റൻറ് പ്രൊഫസറാണ് അലക്സാണ്ടർ സോചുക്. ഇമേജ് പ്രോസസിംഗ് സംബന്ധിച്ച ഒരു കോൺഫ്രൻസിൽ  അദ്ദേഹവും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കുന്ന പേപ്പറിനൊപ്പം ചില അൽഗോരിതങ്ങൾ പ്രായോഗികമായി പ്രദർശിപ്പിക്കാൻ ഒരു ചിത്രം  തിരയുകയായിരുന്നു.  കയ്യിലുള്ള ചിത്രങ്ങൾ മിക്കതും  നിലവാരമുള്ളവയല്ല. ടി വി പരിപാടിയിൽ നിന്നും എടുത്ത ചിത്രങ്ങളാണ് പലതും. നല്ല ക്ലാരിറ്റിയുള്ള ചിത്രം വേണം. കൂടാതെ ഡൈനാമിക് റേഞ്ചും ടെക്സ്ചറും ഉണ്ടാകണം. മനുഷ്യമുഖമാണെങ്കിൽ നന്ന്.അപ്പോഴാണ് ആരോ നവംമ്പർ 1972 ലെ പ്ലേബോയ് എന്ന പോൺ മാഗസിന്റെ കോപ്പിയുമായി ലാബിൽ വന്നത്.നടുപ്പേജിൽ  ലെന്ന സോഡർബെർഗ് എന്ന മോഡലിന്റെ നഗ്നചിത്രമുണ്ട്. പ്രൊഫസർ  ഈ ചിത്രം കീറിയെടുത്ത് ലാബിലെ സ്കാനറിൽ കയറ്റി.അദ്ദേഹത്തിന് വേണ്ടിയിരുന്നത് 512 x 512 പിക്സൽ സൈസുള്ള ഒരു ചിത്രമായിരുന്നു. അതിനാൽ ചിത്രം തോളൊപ്പത്തിന് ക്രോപ്പ് ചെയ്തു. 

കോൺഫ്രൻസ് കഴിഞ്ഞപ്പോൾ മറ്റ് പല ഗവേഷകരും ഈ  ചിത്രം ഉപയോഗിക്കാൻ തുടങ്ങി. ഇമേജ് അൽഗോരിതങ്ങൾ ബെഞ്ച് മാർക്ക് ചെയ്യുന്നതിനുള്ള സ്റ്റാൻഡാർഡ് ഇമേജായി ലെന്ന പതിയെ അറിയപ്പെടാൻ തുടങ്ങി. ഇതറിഞ്ഞ പ്ലേബോയ് കോപ്പിറൈറ്റ് ലംഘനത്തിന് ചിലർ റിസർച്ച് ജേർണലുകൾക്കെതിരെ നടപടിക്കൊരുങ്ങി.  ബ്രാൻഡ് മാർക്കറ്റ് ചെയ്യാനുള്ള നല്ല ഒരു അവസരമാണിതെന്നു തിരിച്ചറിഞ്ഞതിനാൽ പിന്നീട് അവർ തന്നെ ചിത്രത്തെ കോപ്പിറൈറ്റിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു.
ചിലരൊക്കെ പോൺ മോഡലിന്റെ ചിത്രം ശാസ്ത്ര ജേർണലുകളിൽ ഉപയോഗിക്കുന്നത് ജെൻഡർ സ്റ്റീരിയോ ടൈപ്പിങ്ങാണെന്ന അഭിപ്രായം പ്രകടിപ്പിക്കാറുണ്ടെങ്കിലും ലെന്ന വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .  ലെന്ന പലതരും ഇമേജ് പ്രോസസ്സിംഗ് അൽഗോരിതങ്ങളിൽ ഉപയോഗിച്ചപ്പോൾ ഉള്ള റിസൾട്ടുകൾ ചിത്രത്തിൽ കാണാം

1997ൽ സൊസൈറ്റി ഫോർ ഇമേജിങ്ങ് സയൻസ് ആന്റ് ടെക്നോളജിയുടെ അൻപതാം വാർഷികത്തിന് ലെന്ന യെ പ്രത്യേകാഥിതിയായി ക്ഷണിച്ച് ആദരിച്ചിരുന്നു. ചിത്രം മൂന്നിൽ ലെന ഈ കോൺഫ്രൻസിൽ പങ്കെടുക്കുന്നത് കാണാം.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇമേജ് പ്രോസസിംഗ് കോൺഫ്രൺസുകളിലൊന്നായ ഐസിഐപി  2015ൽ ബെസ്റ്റ് പേപ്പർ അവാർഡ് ചടങ്ങിലെ ചെയർ സ്ഥാനം കൊടുത്താണ്    ലെന്ന യെ ആദരിച്ചത്. First lady of the internet  എന്നാണ് ഇമേജ് പ്രോസസ്സിംഗ് ഗവേഷകർ ലെന്ന യെ വിളിക്കുന്നത്.
  ഫുൾ സൈസിലെ ഒറിജിനൽ കാണാൻ താൽപര്യമുള്ളവർക്ക് ഗൂഗിളിൽ തിരയാം.  ലെന്ന യെപ്പറ്റി കൂടുതൽ അറിയാൻ  ഈ സൈറ്റ് നോക്കാം
ലെന്ന :The first lady of internet   (സുനിൽ തോമസ് തോണിക്കുഴിയിൽ)ലെന്ന :The first lady of internet   (സുനിൽ തോമസ് തോണിക്കുഴിയിൽ)ലെന്ന :The first lady of internet   (സുനിൽ തോമസ് തോണിക്കുഴിയിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക