Image

മകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ക്കെതിരെ യുവതിയുടെ ഹര്‍ജി

Published on 08 April, 2018
മകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ക്കെതിരെ യുവതിയുടെ ഹര്‍ജി
തന്നെ മകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ക്കെതിരെ യുവതിയുടെ ഹര്‍ജി. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനിയായ റൂബി ചാക്കൊയാണ് മാതാപിതാക്കള്‍ക്കെതിരെ എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത്.

പള്ളി രേഖയും ജനന സര്‍ട്ടിക്കറ്റും പാസ്‌പോര്‍ട്ടും അടക്കം ഔദ്യോഗീക തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം താന്‍ മഠത്തിപ്പറമ്പില്‍ ജോസഫ് ചാക്കോ - ഗ്രേസ് ദമ്പതികളുടെ മകളായിട്ടും മാതാപിതാക്കള്‍ തനിക്ക് പിതൃത്വം നിഷേധിക്കുകയാണെന്ന് യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ആണ്‍ കുഞ്ഞല്ലാതിരുന്നതുകൊണ്ട്മാതാവ് തന്നെ ശൈശവത്തിലേ ഉപേക്ഷിച്ചു. കുടുംബക്കാരും നാട്ടുകാരും തന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും മാതാവ് ഗ്രേസ് ചാക്കോ കഴിഞ്ഞ 40 വര്‍ഷമായി പിതാവിന്റെ അറിവോടെ, തന്നെ അധിക്ഷേപിക്കുകയാണ്.

പിതൃത്വം തെളിയിക്കാന്‍ താന്‍ DNA ടെസ്റ്റിനു വിധേയമാവണമെന്ന് മാതാവ് ഗ്രേസ് ആവശ്യപ്പെടുകയാണെന്നും റൂബി ഹര്‍ജിയില്‍ പറയുന്നു. വീട്ടിലും തനിക്ക് പ്രവേശനം നിഷേധിക്കുകയാണ്.ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവേയുള്ള
സ്ത്രീവിദ്വേഷത്തിന്റെയും സ്ത്രീകളോടുള്ള അതിക്രമത്തിന്റെയും ഇരയാണ് താന്‍ എന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മാതാപിതാക്കളോടും സഹോദരിയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസയച്ചു. മകളായി തന്നെ അംഗീകരിക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കൊപ്പം വീട്ടില്‍ പ്രവേശിക്കാന്‍ അനുമതിയും പൊലീസ് സംരക്ഷണവും തേടി ഉപഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.
(see video below home page)
(കൈരളി) 
Join WhatsApp News
CID Moosa 2018-04-08 14:22:24
'അമ്മ നിഷേധിക്കുന്നെങ്കിൽ അച്ഛന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ മകളായിരിക്കും . അച്ഛന്റ്റെ സ്വത്ത് മറ്റൊരു സ്ത്രീക്ക് വിട്ടുകൊടുക്കാതിരിക്കാനും, മുഴുവൻ സ്വത്തും കൈവശമാക്കാൻ  മമ്മി എന്ന് പറയുന്ന സ്ത്രീ അച്ഛന്റെ അറിവോടെ ചെയ്യുന്നതായിരിക്കും ഇതൊക്കെ   എന്തായാലും ഒരു ഡി എൻ എ ടെസ്റ്റ് നടത്തിയാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ 

josecheripuram 2018-04-11 17:41:37
MY DEAR. RELATION SHIP IS NOT SOMETHING YOU HAVE TO FIGHT FOR,EVEN IF YOU WIN,WHAT GOOD IT IS IF THEY DON'T ACCEPT YOU IN THEIR HEART?THERE ARE LOTS OF PEOPLE WILLING TO TAKE YOU AS THEIR DAUGHTER.
RAJAN MATHEW 2018-04-13 19:39:49
 Why don't you give some more details ? When did you left them ? Any reason for their non acceptance?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക