Image

ഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം

Published on 07 April, 2018
ഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം
ന്യൂയോര്‍ക്ക്: ഫോമയുടെ സാരഥ്യത്തിലേക്ക് മത്സരിക്കുന്നവരെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ട് മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടി (മാര്‍ക്ക്) ഈസ്റ്ററും വിഷുവും കോങ്കേഴ്സിലെ സാഫ്രോണ്‍ റെസ്റ്ററന്റില്‍ ആഘോഷിച്ചു.

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ സി. വര്‍ഗീസ് (സലീം) ന്യൂയോര്‍ക്ക്, ഫിലിപ്പ് ചാമത്തില്‍ (രാജു) ഡാളസ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിന്‍സെന്റ് ബോസ് മാത്യു (കാലിഫോര്‍ണിയ), ഫിലിപ്പ് ചെറിയാന്‍ (സാം) ന്യൂയോര്‍ക്ക്, ജനറല്‍ സെക്രട്ടറിയായിമത്സരിക്കുന്ന ജോസ് ഏബ്രഹാം ന്യൂയോര്‍ക്ക്, ട്രഷററായി മത്സരിക്കുന്ന ഷിനു ജോസഫ് (ന്യൂയോര്‍ക്ക്), റെജി ചെറിയാന്‍ (അറ്റ്ലാന്റ), ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി രേഖ നായര്‍, ന്യൂയോര്‍ക്ക്, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജോസ് സെബാസ്റ്റ്യന്‍ (ഫ്ളോറിഡ), ന്യൂയോര്‍ക്ക് റീജന്‍ ആര്‍.വി.പിയായി മത്സരിക്കുന്ന ഗോപിനാഥ കുറുപ്പ് എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ഫോമ കണ്‍വന്‍ഷന്‍ എന്ന എല്ലാവരുടേയും ചിരകാലാഭിലാഷം സാധിക്കുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്ന് ജോണ്‍ സി വര്‍ഗീസ് പറഞ്ഞു. സംഘടനയ്ക്ക് പുതിയ ദിശാബോധം നല്‍കേണ്ടതിന്റേയും കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്തേണ്ടതിന്റേയും പ്രാധാന്യം ഫിലിപ്പ് ചാമത്തില്‍ വിശദീകരിച്ചു.

നല്ലതു ചെയ്യുന്നവരുടെ ജീവിതത്തില്‍ എന്നും ഈസ്റ്ററും പുതുജീവിതവുമാണ് ഉണ്ടാവുകയെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫാ. ഏബ്രഹാം വല്ലയില്‍ ചൂണ്ടിക്കാട്ടി. ജീവിതം തന്നെ കഴിയുന്നത്ര നന്മ ചെയ്യാനുള്ള ദൗത്യമായി ഏറ്റെടുക്കണം. നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ അനിവാര്യമായത് മരണമാണ്. അതിനു മുമ്പ് ചെയ്യാവുന്ന എല്ലാ നന്മകളും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

വിഷു സന്ദേശം നല്‍കിയ ജയപ്രകാശ് നായര്‍ വിഷു നല്‍കുന്ന ആഹ്ലാദവും പ്രത്യാശയും വിവരിച്ചു. വിഷുക്കണിക്കായി ഒരുക്കുന്ന ഓരോ വസ്തുക്കളുടേയും പ്രാധാന്യവും ചൂണ്ടിക്കാട്ടി. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമാണത്. വിഷുക്കൈനീട്ടം വാങ്ങുമ്പോള്‍ വരുംവര്‍ഷം ഐശ്വര്യസമ്പൂര്‍ണ്ണമാകട്ടെ എന്ന പ്രത്യാശയാണ് ഉണ്ടാവുക.

വിഷുവിന്റെ ഉത്ഭവചരിത്രവും അദ്ദേഹം വിവരിച്ചു. ശ്രീരാമന്‍ മരത്തിനു മറഞ്ഞുനിന്നാണ് ബാലിയെ വധിച്ചത്. അതോടെ ആ മരം 'കൊന്ന' മരമായി. എന്നാല്‍ ഗുരുവായൂര്‍ ഉണ്ണികൃഷ്ണന്റെ അനുഗ്രഹത്താല്‍ അത് കണിക്കൊന്നയും ഐശ്വര്യത്തിന്റെ പ്രതീകവുമായി.

സംഘടനയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മാര്‍ക്ക് പ്രസിഡന്റ് മാത്യു മാണി വിവരിച്ചു. ഫാ. ഡേവീസ് ചിറമേലിന്റെ അഭ്യര്‍ത്ഥന പ്രകാരം തുടക്കമിട്ട ഒരു ഡോളര്‍ സമാഹരണം വിജയമായി. ചാക്കോ കുര്യന്റെ നേതൃത്വത്തില്‍ 8000 ഡോളര്‍ സമാഹരിച്ചു. സൗത്ത് റോക്ക്ലാന്റ് ഹൈസ്‌കൂളില്‍ ജിം ആഴ്ചയില്‍ രണ്ടു ദിനം വാടകയ്ക്ക് എടുത്തിട്ടുണ്ട്. അവിടെ കായിക പരിശീലനം നടത്തുന്നു. അതുപോലെ പൊമോണ പാര്‍ക്കില്‍ ക്രിക്കറ്റ് കളി നടത്തുന്നു. ഈവര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നുണ്ട്. റിട്ടയര്‍ ചെയ്തവര്‍ക്കുവേണ്ടിയുള്ള പ്രോഗ്രാമുകളും ലക്ഷ്യമിടുന്നുണ്ട്.

റോക്ക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന്റെ ആശംസാ പ്രസംഗത്തില്‍ ഈസ്റ്ററും വിഷുവും നല്‍കുന്ന പ്രത്യാശ ചൂണ്ടിക്കാട്ടി. അവയവ ദാനത്തിനു തയാറായ രേഖാ നായരെ മുക്തകണ്ഠം പ്രശംസിച്ചു. രേഖാ നായരെ അവര്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. രേഖാ നായരുടെ ഭര്‍ത്താവ് നിഷാന്ത് നായരുടെ പിന്തുണ മാര്‍ക്ക് സെക്രട്ടറി ഡാനിയേല്‍ തോമസ് എടുത്തുകാട്ടി. നിഷാന്ത് നായരായിരുന്നു പ്രോഗ്രാമിന്റെ എം.സി.
ജോമോന്‍ പാണ്ടിപ്പള്ളില്‍ അടക്കമുള്ളവര്‍ ഗാനങ്ങള്‍ ആലപിച്ചു

മാര്‍ക്ക് ഭരണഘടന പ്രകാരം ഭാരവാഹികളുടെ കാലാവധി രണ്ടു വര്‍ഷമാണെന്നു പ്രസിഡന്റ് മാത്യു മാണി നേരത്തെ പറഞ്ഞു. ഇതേചൊല്ലി സന്ദേഹങ്ങള്‍ ഉണ്ടായതില്‍ ഖേദമുണ്ട്.
ഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷംഫോമാ സ്ഥാനാര്‍ഥികളെ ഒരേ വേദിയില്‍ അണി നിരത്തി മാര്‍ക്കിന്റെ ഈസ്റ്റര്‍-വിഷു ആഘോഷം
Join WhatsApp News
Fomaa lover 2018-04-07 10:23:37
സ്ഥാനാര്‍ഥികളിലെ അഹങ്കാരികളെ തോല്പിക്കണം
സ്വാര്‍ഥമതികളെ തോല്പ്പിക്കണം
തമാശക്ക് നില്ക്കുന്നവരെ തോല്പിക്കണം 

Philippose Kondot 2018-04-07 10:48:26
ഫോമാ നേതാക്കൾ തന്നെ അല്ല സ്റ്റേജിൽ നിൽക്കുന്നത് . കൂടുതലും ഫൊക്കാന നേതാക്കൾ തന്നെ. ആനി പോളും ജയ പ്രകാശ് നായരും ഫൊക്കാനയുടെ  ആദിമ നേതാക്കൾ ആണ്. തന്നെയുമല്ല ഓഡിയന്സിന്റെ  ഒരു ഫോട്ടോ എങ്കിലും ഇടാമായിരുന്നു. മാണിയുടെതു വികിടിത ഗ്രൂപ്പ് ആണെന്ന് പൊതുവെ പറയുന്നു. അദ്ദേഹത്തിന്റെ കാലാവധി തീർന്നു. 
സരസന്‍ Rockland 2018-04-07 11:12:19

പിന്നെ ആരുണ്ട് മിച്ചം ഫോക്കാന ലവ്റെ ?

ഇതല്ല ഒറിജിനല്‍ മാര്‍ക്ക്‌ എന്നും ഇത് ഡ്യൂപ്ലിക്കേറ്റ്‌ മാര്‍ക്ക്‌ ആണെന്നും

സരസന്‍ അറിയുന്നു, ഇത് ശരിയോ?

South Rockland High School- is there a High School like that?

Clarkstown South you mean?

ഇതാണ്  മലയാളി സംഘടനകളുടെ പ്രശ്നം. കുറെ വിവര ദോഷികള്‍  എന്തും വിളിച്ചു കൂവുന്ന കൂട്ടം.

ഓഡിയന്‍സ് 2018-04-07 11:35:53
ഓഡിയന്‍സ് ഒക്കെ ഓടി എന്നാണ് അറിവ്.
അത് ശരി അല്ല, ഓഡിയന്‍സ്  മുഴുവന്‍ സ്റ്റേജില്‍ ഉണ്ട് എന്നാണ് ഒരു ഭാരം വഹിക്കുന്ന നേതാവ് പറഞ്ഞത്.
Mani is no longer president, it is stated he is hanging on to it illicitly.

Philippose Kondot 2018-04-07 11:54:24
ഫോമായിലും ഫൊക്കാനായിലും മത്സരിക്കുന്നവർ മിനിമം ക്വാളിഫിക്കേഷൻസ് ഉള്ളവർ ആയിരിക്കണം. സ്വന്തം സംഘടനയുടെ പേര് പോലും അറിയാൻ വയ്യാത്ത പ്രസിഡന്റ്. ഈ കോമാളികളുടെ കൂടെ കൂടാൻ കുറെ വിവര ദോഷികളും. എല്ലാവരും സൂപ്പർവൈസർസ് ആണ്. വായിക്കാൻ പോലും അറിയത്തില്ല. പിന്നെ ഒരു ജോലിയും ചെയ്യാതെ  ഭാര്യയെ കൊണ്ട് ഡബിൾ ഡ്യൂട്ടി ചെയ്യിപ്പിച്ചും നാട്ടുകാരെ പിഴിഞ്ഞും ജീവിക്കുന്ന കുറെ പ്രെസിഡന്റും സെക്രെട്ടറിയും. കഷ്ട്ടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക