Image

മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് 4000 സേനാംഗങ്ങളെ അയയ്ക്കുമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 April, 2018
മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് 4000 സേനാംഗങ്ങളെ അയയ്ക്കുമെന്ന് ട്രമ്പ് (ഏബ്രഹാം തോമസ്)
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള അനധികൃത കുടിയേറ്റവും മയക്ക് മരുന്ന് കടത്തലും കുറ്റകൃത്യ സംഘങ്ങളുടെ അടഞ്ഞു കയറ്റവും തടയാന്‍ നാലായിരത്തോളം സേനാംഗങ്ങളില്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് പറഞ്ഞു. അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുവാന്‍ ധനസഹായഭ്യര്‍ത്ഥന കോണ്‍ഗ്രസ് നിരസിച്ചതില്‍ തനിക്കുള്ള അമര്‍ഷം വാക്കുകളില്‍ പ്രകടമായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.

വെസ്റ്റ് വെര്‍ജീനിയയിലെ സന്ദര്‍ശനംപൂര്‍ത്തിയാക്കി വാഷിംഗ്ടണില്‍ തിരിച്ചെത്തി എയര്‍ഫോഴ്‌സ് വണ്ണില്‍ നിന്ന് ഇറങ്ങവേയാണ് പ്രസിഡന്റ് തന്റെ തീരുമാനം അറിയിച്ചത്. 'അത്രയും സേനാംഗങ്ങളെയോ അവരില്‍ ഒരു ഭാഗത്തെ മതില്‍ നിര്‍മ്മിക്കുന്നത് വരെ അവിടെ നിലനിര്‍ത്തും' ട്രംമ്പ് തുടര്‍ന്ന് പറഞ്ഞു.

ട്രംമ്പിന്റെ പ്രഖ്യാപനം അനുയായികളെയും നിയമസഭാംഗങ്ങളെയും മെക്‌സിക്കന്‍ അധികാരികളെയും ഞെട്ടിച്ചു. മതില്‍ പണിയുന്നത് വരെ സേനാംഗങ്ങള നിയോഗിക്കുമെന്ന പ്രഖ്യാപനം എങ്ങനെ നടപ്പാക്കും എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കിന്ന ഉത്തരവില്‍ ട്രംമ്പ് ഒപ്പ് വച്ചു. അമേരിക്കയുടെ ദക്ഷിണ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി വര്‍ധിച്ചു എന്നാണ് കാരണമായി പറഞ്ഞത്.

ഫെഡറല്‍ നിയമം കുടിയേറ്റം ഉള്‍പ്പെടെയുള്ള സൈനികേതര നിയമ പരിപാലനത്തിന് മിലിട്ടറിയെ വിനിയോഗിക്കുന്നത് നിരോധിക്കുന്നുണ്ട്. എന്നാല്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഭാരം ലഘൂകരിക്കുവാന്‍ സേനയെ നിയോഗിക്കാം. നാഷണല്‍ ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആകാശ നിരീക്ഷണം, എഞ്ചിനിയറിംഗ്, മൊത്തത്തിലുള്ള നിരീക്ഷണം, വാര്‍ത്താ വിനിമയം, വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍, വിവരസാങ്കേതിക വിദ്യ എന്നിവ ആയിരിക്കുമെന്ന് പെന്റഗണ്‍ ഔദ്യോഗിക വക്താവ് ഡാന വൈറ്റ് പറഞ്ഞു.

മെക്‌സിക്കോ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. പ്രസിഡന്റ് എന്റിക്ക് പെന നിയറ്റോ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ മത്സരിക്കുന്നു. ട്രംമ്പിന്റെ പ്രഖ്യാപനത്തിനെതിരെ നിയറ്റോ ശക്തമായി പ്രതികരിച്ചു. ബന്ധം വഷളാക്കുവാന്‍ സഹായിക്കുന്ന ഭീഷണികളും ബഹുമാനമില്ലാത്ത നിലപാടുകളും നിയറ്റോ വിമര്‍ശിച്ചു. ആഭ്യന്തര നയങ്ങുടെ നിരാശയാണ് നിങ്ങളുടെ പ്രസ്താവനയ്ക്ക് അത് അവിടെ (അമേരിക്കയ്ക്കുള്ളില്‍) തന്നെ തീര്‍ക്കണം. അതിന് മെക്‌സിക്കരിലേക്ക് തിരിയത്. ഞങ്ങളെ എല്ലാവരേയും ഒന്നിപ്പിക്കുന്നതും ഒന്നിച്ച് നിലനിര്‍ത്തുന്നതും മെക്‌സിക്കരുടെ അഭിമാനമാണ്. അതിനെതിരെ ഒന്നിനും, ആര്‍ക്കും നില്‍ക്കാനാവില്ല നിയറ്റ പറഞ്ഞു. ട്രംമ്പും നിയറ്റയുമായുള്ള ബന്ധം മുന്‍പേ തന്നെ വഷളായതാണ്. ഇരു രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാഷ്ട്ര തലവന്മാര്‍ ഉന്നതതല കൂടിക്കാഴ്ച നടത്താറുണ്ട്. എന്നാല്‍ അതിര്‍ത്തി മതിലിന്റെ ചെലവ് മെക്‌സിക്കോ വഹിക്കണം എന്ന ട്രംമ്പിന്റെ പ്രസ്താവന നിയറ്റയെ ചൊടിപ്പിക്കുകയും നിശ്ചയിച്ചിരുന്ന വാഷിംഗ്ടണ്‍ കൂടിക്കാഴ്ച നിയറ്റ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. നോര്‍ത്ത് അമേരിക്കന്‍ ഫ്രീട്രേഡ് അഗ്രിമെന്റ് (നാഫ്ട)നെതിരെ ട്രംമ്പ് നടത്തുന്ന പ്രസ്ഥാവനകള്‍ ബന്ധം കൂടുതല്‍ ഉലയ്ക്കുന്നു.

അമേരിക്കയില്‍ സേന വിന്യസിക്കുമെന്ന ട്രംമ്പിന്റെ പ്രസ്താവന ചില കോണുകളില്‍ പ്രതിഷേധം സൃഷ്ടിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും (എസി എല്‍ യു) കുടിയേറ്റ വാദികളും ട്രംമ്പ് ഒരു വിഷമഘട്ടം സ്വയം സൃഷ്ടിച്ചിരിക്കുന്നു എന്ന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ വിസമ്മിതിച്ചതില്‍ അരിശം പൂണ്ട് വളരെ തിടുക്കത്തില്‍ ട്രംമ്പ് എടുത്ത തീരുമാനമാണിത് എന്ന് ഇവര്‍ പറഞ്ഞു.

നിലവിലെ 6.54 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ 1954 മൈലായി ദീര്‍ഘിപ്പിക്കണം എന്നായിരുന്നു ട്രമ്പിന്റെ ആദ്യ താല്‍പര്യം, പിന്നീട് 700800 മൈല്‍ മതിയെന്ന് പറഞ്ഞ്. ഇപ്പോള്‍ പാസായിരിക്കുന്ന 1.3 ട്രില്യന്‍ ഡോളറിന്റെ ബജറ്റിലെ 1.6 ബില്യണ്‍ ഡോളര്‍ വിഹിതം 100 മൈല്‍ മതില്‍ നിര്‍മ്മിക്കുവാനേ മതിയാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക