Image

പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസമില്ലെന്ന് സ്ഥാനപതി

Published on 06 April, 2018
പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസമില്ലെന്ന് സ്ഥാനപതി

മസ്‌കറ്റ്: ഒമാനില്‍ കാലാവധി കഴിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ 34 പ്രവര്‍ത്തി ദിവസങ്ങള്‍ കൊണ്ട് പുതുക്കി നല്‍കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.

ഇന്ത്യയില്‍ നിന്നെടുത്ത പാസ്‌പോര്‍ട്ടുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ പോലീസ് പരിശോധന പൂര്‍ണമല്ലാത്തതും, ഇതില്‍ അവ്യക്തത നിലനില്‍ക്കുന്നതുമായ കേസുകളാണ് കാലതാമസമെടുക്കുന്നത്. പരിശോധന പൂര്‍ണമല്ലാത്ത പാസ്‌പോര്‍ട്ടുകളും, അവ്യക്തത നിലനില്‍ക്കുന്നതുമായ കേസുകള്‍ പാസ്‌പോര്‍ട്ട് ഉടമയുടെ എല്ലാ വിവരങ്ങളും കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ പ്രവത്തിക്കുന്ന സാഹചര്യത്തില്‍ പുതുക്കല്‍ അസാധ്യമാണ്. അത്തരം പാസ്‌പോര്‍ട്ടുകളും അടിയന്തിര സാഹചര്യങ്ങളില്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി നല്‍കുകയും പോലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട്(പിവിആര്‍) വരുന്ന മുറയ്ക്ക് കൂടുതല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് നല്‍കുകയുമാണ് പതിവ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക