Image

സാങ്കേതിക തകരാര്‍: യൂറോപ്പിലെ പകുതി വിമാന സര്‍വീസുകളെയും ബാധിച്ചു

Published on 04 April, 2018
സാങ്കേതിക തകരാര്‍: യൂറോപ്പിലെ പകുതി വിമാന സര്‍വീസുകളെയും ബാധിച്ചു

ബ്രസല്‍സ്: യൂറോപ്പിലെ ആകെ വിമാന സര്‍വീസുകളില്‍ പകുതിയെയും ബാധിക്കുമെന്നു കരുതിയ സാങ്കേതിക തകരാര്‍ പരിഹരിച്ചു. സാങ്കേതിക തകരാര്‍ മൂലം 15,000 സര്‍വീസുകളാണ് ഭാഗികമായി മുടങ്ങുകയോ വൈകുകയോ ചെയ്തത്.

ഇരുപതു വര്‍ഷത്തിനിടയില്‍ രണ്ടാം തവണ മാത്രമാണ് ഇങ്ങനെയൊരു പ്രശ്‌നം കാണുന്നതെന്ന് യൂറോപ്യന്‍ വ്യോമ ഗതാഗതം നിയന്ത്രിക്കാന്‍ ചുമതലയുള്ള യൂറോ കണ്‍ട്രോള്‍ പറയുന്നു. 
എന്‍ഹാന്‍സ്ഡ് ടാക്റ്റിക്കല്‍ ഫ്‌ളോ മാനേജ്‌മെന്റ് സിസ്റ്റത്തിലാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍, കാരണം വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക