Image

പ്രൈമറി ഇലക്ഷനുകളില്‍ സ്ത്രീ ശക്തിയുടെ പുതിയ മുഖം (ഏബ്രഹാം തോമസ്)

Published on 04 April, 2018
പ്രൈമറി ഇലക്ഷനുകളില്‍ സ്ത്രീ ശക്തിയുടെ പുതിയ മുഖം (ഏബ്രഹാം തോമസ്)
ഇത്തവണ പ്രൈമറികളില്‍ സ്ത്രീ സ്ഥാനാര്‍ഥികള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. പരമ്പരാഗതമായി സ്വീകരിച്ചു പോന്ന പ്രചരണ രീതികള്‍ തകിടം മറിച്ച് തങ്ങള്‍ സ്ത്രീകളാണെന്ന വസ്തുത വളരെ വ്യക്തമായി അടിവരയിട്ട് ഉറപ്പിക്കുവാനാണ് ചില സ്ത്രീ സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്. ഇവരില്‍ പ്രമുഖര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍ ടിക്കറ്റിനുവേണ്ടി മേരിലാന്‍ഡില്‍ മത്സരിക്കുന്ന ശ്രീലങ്കന്‍ വംശജ കൃഷ് വിഘ്‌നരാജയും വിസ്‌കോണ്‍സിനില്‍ മത്സരിക്കുന്ന കെല്‍ഡ റോയ്‌സുമാണ്. ദ വിമന്‍സ് മാര്‍ച്ചിനും (ഹാഷ് ടാഗ്) മീ ടൂവിനുംപ്രാധാന്യം നല്‍കുന്ന ഇവര്‍ ഇരുവരും തങ്ങളുടെ കുട്ടികള്‍ക്ക് മുലയൂട്ടുന്ന ചിത്രങ്ങളാണ് പ്രചരണങ്ങളില്‍ വലിയ പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിക്കുന്നത്.

വിഘ്‌ന രാജ അഭിഭാഷകയും മിഷേല്‍ ഒബാമയുടെ മുന്‍ പോളിസി ഡയറക്ടറുമാണ്. ഈ പ്രൈമറിയില്‍ ഗവര്‍ണര്‍ ടിക്കറ്റിന് വേണ്ടി ഡെമോക്രാറ്റുകളായി ഏഴ് സ്ഥാനാര്‍ഥികളുണ്ട്. ഇവരില്‍ ഏക വനിത വിഘ്‌ന രാജയാണ്. അവര്‍ പറയുന്നു:2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു രൂക്ഷമായ ഉണര്‍ത്തല്‍ ആയിരുന്നു, നാം നിലവിലെ സ്ഥിതി വിശേഷങ്ങളില്‍ സംതൃപ്തരായാല്‍ എന്ത് സംഭവിക്കും എന്ന് ഇത് പഠിപ്പിച്ചു. ചരിത്രപക്ഷമായി പറഞ്ഞാല്‍ സ്ത്രീകള്‍ തങ്ങളുടെ സ്ത്രീത്വത്തെ ഉയര്‍ത്തിക്കാട്ടുവാന്‍ വിമുഖരാണ്. എന്നെ സംബന്ധിച്ചിടത്തോളംഇതൊരു മുതല്‍ കൂട്ടാണ്.ചിലര്‍ പറയുന്നു ഒരു പുരുഷനും പ്രധാന എതിരാളി ലാരി ഹോഗനെ തോല്‍പ്പിക്കാനാവില്ലെന്ന്. ഞാന്‍ പുരുഷനല്ല. ഒരമ്മയാണ്. ഒരു സ്ത്രീയാണ്. ഞാന്‍ നിങ്ങളുടെ അടുത്ത ഗവര്‍ണറാകാന്‍ ആഗ്രഹിക്കുന്നു- വിഘ്‌ന രാജ പറയുന്നു.

റോയ്‌സ് നിയമ സഭാംഗമായിരുന്നു. വിസ്‌കോണ്‍സില്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കര്‍ക്ക് കടുത്ത മത്സരം നല്‍കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം തേടുന്നു. ബേബി ബോട്ടിലുകളില്‍ നിന്ന് ബി എ എന്ന രാസവസ്തു നിരോധിക്കുവാന്‍ നിയമസഭാംഗമായിരുന്നപ്പോള്‍ താന്‍ ശ്രമിച്ചു എന്ന് ഇവര്‍ പറയുന്നു. ഇവരുടെ പ്രസംഗത്തിനിടയില്‍ കൈകുഞ്ഞായ ഇളയ മകള്‍ കരയുന്നു. വിവേകപൂര്‍വ്വം തന്റെ സെറ്റ്വര്‍ ഉയര്‍ത്തി കുട്ടിയെ മുലയൂട്ടുന്നു. വിഡിയോയില്‍ ഈ ഭാഗം വരണമെന്ന് താന്‍ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ വിഡിയോ കണ്ടതിനുശേഷം അതിരിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തി. ഞാന്‍ ആരാണ് എന്നതിന്റെ ഒരു ഭാഗമാണിത്. ഇത് എന്റെ ജീവിതം എങ്ങനെയാണെന്നതിന്റെസത്യസന്ധമായ ആവിഷ്‌കരണമാണ്-റോയ്‌സ് ന്യായീകരിക്കുന്നു.

ജോര്‍ജിയയില്‍ പ്രൈമറിയില്‍ മത്സരിക്കുന്ന മറ്റൊരു വനിതാ സ്ഥാനാര്‍ഥി ഇതുവരെ ഗവര്‍ണറായിരുന്നവരാരും എന്നെ പോലെ ആയിരുന്നില്ല എന്ന പ്രചരണ വാചകവുമായാണ് രംഗത്തുള്ളത്. ഈ വര്‍ഷത്തെ പ്രചരണ പരസ്യങ്ങള്‍ വ്യക്തിഅടിസ്ത്രുതമായിമാറിയിരിക്കുന്നു എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കാലിഫോര്‍ണിയയിലെ 25ാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ സ്റ്റീവ് നൈറ്റിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന കേറ്റി ഹില്‍ 19 വയസ്സുള്ളപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു എന്ന് തന്റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രചരണ വിഡിയോയില്‍ പറയുന്നു. ഒരു പുരുഷനും ഇങ്ങനെ ഒരു ചിന്താകുഴപ്പം ഉണ്ടാവുകയില്ല. ഒരു സ്ത്രീക്ക് മാത്രമേ ഈ നിര്‍ണായക ഘട്ടത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിയൂ-ഹില്‍ തുടരുന്നു.

സിംഗിള്‍ പേരന്റായി തന്റെ കുട്ടിയോടൊപ്പം കഴിയുന്ന സ്റ്റേസി ഇവന്‍സ് ജോര്‍ജിയയില്‍ ഗവര്‍ണര്‍ ടിക്കറ്റിന് ശ്രമിക്കുന്നു. അവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് മകളുടെ കൈപിടിച്ചാണ്. എല്ലാ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നും എത്തുന്ന കുട്ടികള്‍ക്ക് നിലവാരമുള്ള കുട്ടിക്കാലവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ഇവന്‍സ് പറയുന്നു.

നിലവില്‍ അമേരിക്കയിലെ അഞ്ചു ജനപ്രതിനിധികളില്‍ ഒരാള്‍ സ്ത്രീയാണ്. സംസ്ഥാന നിയമ സഭകളില്‍ നാലില്‍ ഒന്ന് സ്ത്രീകളാണ്. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ആറ് വനിതാ ഗവര്‍ണര്‍മാരുണ്ട്. 220 സ്ത്രീകളാണ് ഇതുവരെ പ്രതിനിധികളോ സെനറ്റര്‍മാരോ ആകാന്‍ രംഗത്തെത്തിയത്. 500 സ്ത്രീകള്‍ ജനപ്രതിനിധികളോ സെനറ്റര്‍മാരോ ആകാന്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നു.

പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രൈമറിയില്‍ വിജയിക്കാന്‍ ചില ഡിസ്ട്രിക്ടുകളില്‍ 50% ല്‍ അധികം വോട്ടുകള്‍ നേടിയിരിക്കണം. മറ്റ് ചില ഡിസ്ട്രിക്ടുകളില്‍ ഈ യോഗ്യത ഇതില്‍ കൂടുതലാണ്. തങ്ങളുടെ പാര്‍ട്ടിക്കാരുടെ ഇത്രയും വോട്ടുകള്‍ നേടാന്‍ ഒരു സ്ഥാനാര്‍ഥിക്കും കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ രണ്ട് സ്ഥാനാര്‍ഥികള്‍ റണ്‍ ഓഫില്‍ മത്സരിച്ച് പ്രശ്‌നം പരിഹരിക്കുന്നു.
Join WhatsApp News
For Malayalees to think 2018-04-06 07:00:10

1] Lewandowski to Rep. Adam Schiff: "I'm not answering your fucking questions."

2] Britain pinpoints the Russian  secret  facility where the Nerve agent was produced.

3]  Conservatives control all three branches of government, have consolidated single-party rule in numerous state legislatures, literally control the media script, and yet still claim to be an oppressed minority. It is Fascism in cover. Realize it, don’t get fooled malayalees by the promises of making you rich.  In fat they are driving this country to poverty. Look back, all republican rule made the public poor and the few rich got richer.

4] remember Linsey Graham before the election, - he said, if we nominate trump, this country will be destroyed, it is happening now.

5] Multiple sources confirm their Facebook messages from Zuckerberg have disappeared. The company said it was a security decision, but never disclosed it.

6] Mueller’s team armed w subpoenas, compelling electronic records, and sworn testimony showed up announced at a Trump associates home requesting details on Trumps overseas deals.. Trump is a mobster who has had numerous deals w the Russian mafia for over 3 decades

7] An investor group including Kushner Cos. is set to receive a loan of about $600 million from JPMorgan to build a residential tower in Brooklyn; news-

  

Happy News 2018-04-06 12:59:34

U.S. imposes sanctions on 7 Russian oligarchs and 12 companies, including former Paul Manafort client Oleg Deripaska. Their assets are being frozen, and U.S. nationals are prohibited from doing business with them.

Mueller not only seized Manafort’s bank accounts, but also convinced a judge that Manafort couldn’t use his other assets (houses, etc) to post bond, b/c they came from “ill-gotten gains” and likely will be seized after he’s found guilty

Mueller's office moved to seize bank accounts at three different financial institutions last year just one day before Paul Manafort was indicted, prosecutors disclosed in a court filing.

 

News in brief @ 5 2018-04-06 17:19:47

Lock Him Up! Ted Nugent Invites Infowars Viewers To Shoot 'Rabid Coyote' Liberals.This is hate speech. Lock him up for Life.

Putin has 'a lot' of dirt on Trump from his 2013 Moscow trip: Russian human rights lawyer; ie why trump is kissing putin’s

Mitch McConnell admits the GOP is in serious trouble this November. Most republicans know trump is in trouble, but our Malayalee supporters think he is Jesus including some Hindus.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക