Image

ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു

ജോര്‍ജ് ജോണ്‍ Published on 04 April, 2018
ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍. വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാരെല്ലാവരും ബിക്കിനിയാണ് ധരിക്കാറുള്ളത്. ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 2011 ല്‍ ആരംഭം കുറിച്ച ഈ എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. 

ഇന്ത്യയിലെ ഡല്‍ഹിയില്‍ നിന്നും ഹോചിമിന്‍ സര്‍വീസ് ഉടന്‍ തുടങ്ങുമെന്നാണ് വിയെറ്റ്‌ജെറ്റ് എയര്‍ലൈന്‍സ് അധിക്യുതര്‍ പറഞ്ഞത്. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വീസ് നടത്തുക. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ഇല്ല.

നേരത്തെ, വിമാന സര്‍വീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ബിക്കിനിയിട്ട ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാര്‍ക്കായ് വിയറ്റ്‌ജെറ്റ് വാര്‍ഷിക കലണ്ടര്‍ ഇറക്കുന്നത്. എയര്‍ ലൈന്‍സിന്റെ ഉദ്ഘാടന പറക്കലില്‍ ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസുമാരായിരുന്നു സേവനത്തിനുണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് 2012 ല്‍ എയര്‍ ഹോസ്റ്റുമാരുടെ ഫാഷന്‍ ഷോ അവതരിപ്പിച്ചത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക