Image

ജോണി വടക്കുഞ്ചേരി, ഫോമാ കണ്‍വന്‍ഷന്‍ ബാന്‍ക്വറ്റ് ചെയര്‍മാന്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 03 April, 2018
ജോണി വടക്കുഞ്ചേരി, ഫോമാ കണ്‍വന്‍ഷന്‍ ബാന്‍ക്വറ്റ് ചെയര്‍മാന്‍
ചിക്കാഗോ: ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016- 18 ചിക്കാഗോ ഫാമിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ സണ്ണി വള്ളിക്കളം ചെയര്‍മാനായി വിവിധ കമ്മറ്റികള്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഒരു കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണം ബാങ്ക്വറ്റ് ഡിന്നറാണ്. ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും വിജയിച്ചാല്‍ കണ്‍വന്‍ഷന്‍ വിജയിച്ചതിനു തുല്യമാണ്.

2018 സ്വാമി വിവേകാനന്ദ നഗര്‍ എന്നു നാമകരണം ചെയ്ത ചിക്കാഗോയിലെ ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിലെ, ഒരുമിച്ച് ഏകദേശം 6000ത്തോളം പേര്‍ക്ക് ബാങ്ക്വറ്റ് ഡിന്നറില്‍ ഇരിക്കാന്‍ പാകത്തിലുള്ളതാണ് കണ്‍വന്‍ഷന്‍ സെന്ററിലെ ബാങ്ക്വറ്റ് ഹാള്‍.
കണ്‍വന്‍ഷനിലേക്ക് വരുന്ന എല്ലാവരേയും അവരുടെ പേരിലുള്ള കാര്‍ഡ് വച്ചുള്ള സിറ്റ് ഡൗണ്‍ ഡിന്നര്‍ ഒരു ശ്രമകരമായ കാര്യം തന്നെയാണ്. ഇതെല്ലാം കൃത്യമായി ചെയ്യുന്നതിന് മേല്‍ നോട്ടം വഹിക്കാന്‍ ഫോമാ എക്‌സിക്യൂട്ടിവ് കമ്മറ്റി തരഞ്ഞെടുത്തിരിക്കുന്നത്, ഈ മേഖലയില്‍ ദീര്‍ഘകാലത്തെ സേവന പരിചയമുള്ള, ചിക്കാഗോയില്‍ നിന്നു തന്നെയുള്ള ജോണി വടക്കുഞ്ചേരിയെയാണ്. ഹോസ്പിറ്റാലിറ്റി മനേജ്‌മെന്റില്‍ പ്രവര്‍ത്തി പരിചയമുള്ള, 15 വര്‍ഷത്തോളം ലോക പ്രശസ്ത ഹോട്ടല്‍ ശൃംഗലയായ മാരിയട്ട് ഹോട്ടലില്‍ ഫുഡ് ആന്‍ഡ് ബെവറേജസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ജോണി, ഇപ്പോള്‍ സ്വന്തമായി ബിസിനസ്സ് നടത്തി വരുകയാണ്.
കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ മാളയാണ് ജോണി വടക്കഞ്ചേരിയുടെ സ്വദേശം. ഭാര്യയും, 2 മക്കളുമായി ചിക്കാഗോയിലാണ് സ്ഥിര താമസം.

വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ഉള്‍പ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കണ്‍വന്‍ഷന്റെ ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉള്‍പ്പെടുത്തി കൊണ്ടാണ് ഈ നോര്‍ത്ത് അമേരിക്കന്‍ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്‌ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണല്‍ നെറ്റ് വര്‍ക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക
www.fomaa.net
ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ജോണി വടക്കുഞ്ചേരി 847 293 5600.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക