Image

ബ്രിട്ടനില്‍ വാഹന പരിശോധനാ നിയമം കര്‍ക്കശമാകുന്നു

Published on 03 April, 2018
ബ്രിട്ടനില്‍ വാഹന പരിശോധനാ നിയമം കര്‍ക്കശമാകുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ വാഹന പരിശോധനാ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നു. ഇതനുസരിച്ച്, നിലവിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കും മുന്‍പ് പരിശോധനയില്‍ പരാജയപ്പെട്ടാലും 2500 പൗണ്ട് വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ.

അടുത്ത മാസമാണ് പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുന്നത്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നതു വരെ വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ലാതെ വരുന്ന രീതിയിലാണ് പരിഷ്‌കരണം. 

അപകടകരവും ഗുരുതരവും മലിനീകരണവുമുണ്ടാക്കുന്നവ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കായിരിക്കും പിഴ ചുമത്തുക. മലിനീകരണത്തിന്റെ കാര്യത്തില്‍, നാല്‍പ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഇളവു നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക