Image

മൈഗ്രന്റ് ഹീറോയെ മാര്‍പാപ്പ മാമോദീസ മുക്കി

Published on 03 April, 2018
മൈഗ്രന്റ് ഹീറോയെ മാര്‍പാപ്പ മാമോദീസ മുക്കി

വത്തിക്കാന്‍സിറ്റി: മൈഗ്രന്റ് ഹീറോ എന്നറിയപ്പെടുന്ന നൈജീരിയക്കാരനെ ഫ്രാന്‍സിസ് മാര്‍പാപ്പ മാമോദീസ മുക്കി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഇറ്റാലിയന്‍ പോലീസ് ക്യാപ്റ്റനാണ് തലതൊട്ടപ്പനായി നിന്നത്.

ജോണ്‍ ഓഗ എന്ന മുപ്പത്തൊന്നുകാരനാണ് മൈഗ്രന്റ് ഹീറോ എന്ന് ഇറ്റലിയില്‍ അറിയപ്പെടുന്നത്. ഇദ്ദേഹം കഴിഞ്ഞ വര്‍ഷം റോമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ചയ്‌ക്കെത്തിയ ആളെ കീഴടക്കിയതോടെയാണ് ഇങ്ങനെയൊരു വിശേഷണം കിട്ടിയത്.

ഈ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ ഭിക്ഷയെടുത്തു നില്‍ക്കുകയായിരുന്നു ഓഗ. ആ സമയത്ത് എത്തിയ മോഷ്ടാവിനെ പിടികൂടികയും, പോലീസ് എത്തും വരെ തടഞ്ഞു വയ്ക്കുകയും ചെയ്യുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക