Image

അറവു ദിനം (ബെന്നി ന്യൂജേഴ്‌സി)

ബെന്നി ന്യൂജേഴ്‌സി Published on 03 April, 2018
അറവു ദിനം (ബെന്നി ന്യൂജേഴ്‌സി)
ഹെന്റെ ഈശോയെ..... 
എന്ത് തട്ടിപ്പാണീ ലോകം...
അങ്ങെന്തിനു വീണ്ടും ഉയര്‍ത്തെഴുന്നേറ്റു?!  ഹാ.. സെയമ്പന്‍ ചാരായമെങ്കിലും അങ്ങ് തന്നു.

ഇണയെ ഒന്ന് തൊടാത്ത ആ ചാത്തന്‍  അങ്ങയെ ശപിച്ചുകൊണ്ടിരുക്കുന്നു.. കന്യകനായീ, അവന്‍ നിന്റെ ഉയര്‍പ്പാഘോഷിക്കാന്‍ കത്തിക്ക് ഇരയാകുന്നു...അവന്റെ ഇണ നിന്നെ ശപിക്കുന്നൂ...

ഹെന്റെ കര്‍ത്താവേ....
ഉയിര്‍പ്പിന്റെ മൂന്നു വെടിക്കിനിയുമെത്ര സമയം? നീ ഉയര്‍ക്കുമ്പോള്‍ തല പോകുന്നത് ഞങ്ങളീ പോത്തുകളുടെ!.. രാകി മിനുക്കിയ കത്തികള്‍ എന്റെ തുട മാംസത്തിനായി ദാഹിക്കുന്നതു... വലിയ വിലക്കതു വിറ്റുപോയത്രേ!... ഞങ്ങള്‍ക്കും നിന്നെപ്പോലെ വീണ്ടുമൊരു ദുഃഖവെള്ളിയാഴ്ച്ച... ഞങ്ങളുടെ തുട മാംസത്തിന്റെ വിലപേശൂന്ന കറുത്ത ദിനം! ...
ദേവാലയത്തിലെ വിലാപ യാത്രയും അങ്ങയുടെ അടക്കവും കഴിച്ചിട്ടിവര്‍.... ഈ അരുമ ശിഷ്യര്‍... ഓടിക്കിതച്ചെത്തി രണ്ടു തുടയും പറഞ്ഞുറപ്പിച്ചൂ പോല്‍!.. 
വാങ്ങലുറപ്പിച്ചു പോയി ഇവര്‍ നിന്റെ ഉയര്‍പ്പിന്റെ മൂന്നാം വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഓടിവരും.. ആരാച്ചാര്‍മാര്‍  ഞങ്ങടെ കഴുത്തില്‍ കത്തിയിറക്കും.... ഹാ.. തുട മാംസം...

അറവു പുരയില്‍ കത്തികളുടെ ആഹ്‌ളാദനൃത്തം തുടങ്ങി...  

കര്‍ത്താവേ...
നല്ല തുടഭാഗം അല്‍പ്പ മദ്യവുമായീ അങ്ങിന്റെ അരുമ ശിഷ്യര്‍....പിടക്കണ ബ്രാല്‍ പൊരിച്ച് ഇച്ചിരി ബ്രാണ്ടിയും തുട മാംസത്തിന്റെ പൊരിയുന്ന മണം .... *സുരേഷങ്ങിന്റെ  സ്‌പെഷ്യല്‍ റെസിപ്പി ചോദിച്ചു വാങ്ങിച്ച്.. ഫെയിസ് ബൂക്കില്‍ നിന്നും കോപ്പിയെടുത്തു് .. യൂട്യൂബില്‍ വീഡിയോ കണ്ട്.. സ്‌പെഷ്യല്‍ ബീഫ് െ്രെഫ.............. 

ഈ ഈസ്റ്ററിലും അങ്ങിന്റെ പരീശരുടെ കത്തികള്‍ കുഞ്ഞാടുകളുടെ തുട മാംസം അറുത്തെടുത്ത് വറത്തു പൊരിച്ച്, നാരങ്ങാ പിഴിഞ്ഞ്.. 

അല്ലയോ നസ്രായാ.. . അങ്ങു പരിപാവനമായി വാഴ്ത്തി അനുഗ്രഹിച്ചു കൊടുത്ത കാനായിലെ വീഞ്ഞില്‍ ഇവര്‍ വിഷം കലക്കി ചേര്‍ത്ത്.. മാറ്റ് കൂട്ടി.. മത്ത് കൂട്ടി....
പാവം കുഞ്ഞാടുകള്‍ക്കു 'എന്റെ ശരീരവും രക്തവും'  എന്ന് പറഞ്ഞു പറ്റിച്ച് കുടിപ്പിച്ച് മയക്കി കിടത്തി.. ഇവരുടെ കൂട്ടുകാരികളെ മോഷ്ടിക്കുന്നു.. 

പോകു, പരീശരെ.. പോകൂ ..   ആ കുരിശിലേക്ക്....  ആ ഇടത്തു വശത്തെ കള്ളനു പോലും നിങ്ങളെ കാണുമ്പോള്‍ പുച്ഛമായിരിക്കും... വെറും പുച്ഛം!

അറവു ദിനത്തില്‍ കത്തി മൂര്‍ച്ച കൂട്ടന്ന അങ്ങിന്റെ പരീശര്‍, കുഞ്ഞാടുകളെ അറുത്ത് അവരുടെ പാപമില്ലാത്ത രക്തം നിന്റെ കല്ലറയില്‍ ഒഴിക്കാന്‍...:
കുമ്പസാര ആഴ്ചകളില്‍ ഏറ്റു വാങ്ങിയ പാപങ്ങളുടെ വലിയ കാര്‍മേഘങ്ങള്‍..  എന്റെ കര്‍ത്താവേ, ഈ കുഞ്ഞാടുകളുടെ കൊച്ചു കൊച്ചു തെറ്റുകള്‍ കേട്ടു കേട്ടെല്ലാം ആ എളിയ ദാസരും വലിയ വലിയ പാപികളായീ ..... കുഞ്ഞാടുകളെ പ്രലോഭിപ്പിച്ചു.. മോഷ്ടിച്ച് 'ആകാശങ്ങളിരിക്കുന്ന പിതാവും പുത്രനും' പഠിപ്പിച്ചു തെരുവിലെറിയാന്‍.....

ഹല്ല കര്‍ത്താവേ... 
നിങ്ങളെന്തിനിപ്പോ ഉയര്‍ത്തെഴുന്നേറ്റു? ആ മരക്കുരിസ്സില്‍ കിടന്നാല്‍ പോരാര്‍ന്നോ?!.. സ്വസ്ഥമായീ... നല്ല കള്ളരുടെ നടുവില്‍ സുഖായീ... 
വഞ്ചകരാം ഞങ്ങടെ നടുവിലേക്കു  എന്തിനാ ഇപ്പൊ വീണ്ടും ഉയര്‍ത്തെഴുന്നേറ്റു വരുന്നേ?! 

എന്തിന്?! എന്റെ പ്രേമ ഭാമിനിയാമെന്‍ ഇണയെ പ്രാപിക്കാത്ത എന്നെ കാശാപ്പു ചെയ്യിക്കാനോ ?!

കഷ്ട്ടം! 
എന്റെ പൊന്നു ഈശോയ്യേ.. തേച്ചുമിനിക്കിയ കത്തികള്‍ ഞങ്ങടെ മാംസത്തിലേക്ക് ഉടന്‍.. മൂന്നാമത്തെ വെടി ഒച്ച കാതോര്‍ത്തിവര്‍...

അല്ലേലും നിങ്ങള്‍ക്ക് ഉയര്‍ക്കാന്‍ കണ്ട ഒരു സമയമേ!!
കഷ്ടം!...........
ഞാനെന്റെ ഇണയെ ഒന്നെങ്കിലും ചുംബിച്ചോട്ടേ ...  കത്തി വീഴും മുന്‍പേ  ഒരു പുതിയ പൂവന്റെ വിത്ത് അവളില്‍ വിതച്ചോട്ടെ... 

എന്റെയവള്‍ കന്യകയായ്, അങ്ങിന്റെ മണവാട്ടിയായ് ഇവിടം കഴിച്ചു കൂട്ടണമെന്നോ.. വിധവയായ്... അങ്ങു് ഇത്ര ക്രൂരനോ ?!
അടുത്ത ഈസ്റ്ററിനും  നിനക്കു വേണ്ടേ കന്യകനാം പൂവന്‍ കോഴിയിറച്ചി?

പോകൂ ... തിരികെ പോകൂ.. ഗോഗുല്‍ത്തായിലേക്കു.... കുരിശ്ശിലേക്ക് ...
ഞങ്ങളീ മിണ്ടാപ്രാണികളെ അറത്തു ഉല്ലസിക്കാനായീ നിങ്ങടെ ഒരു ഉയിര്‍പ്പ്!

രാകി രാകി മിനുക്കിയ ഈ കത്തിയാല്‍ ഞാന്റെ രക്തം അങ്ങേക്കു വേണ്ടി ഒഴുക്കിക്കോളാം  ....
നിനക്കായ് നിനക്കു വേണ്ടി മാത്രം , 

കര്‍ത്താവേ... ഈ മഹാപാപികള്‍ എന്റെ തുട മാസം പൊരിച്ചു ആഘോഷിച്ചോട്ടേ... 
എങ്കിലെങ്കിലും..  അവരെന്റെ സ്വന്തം ഇണ പിടകോഴിയെ ഒന്ന് വെറുതെ വിടട്ടേ...........
എന്റെ പ്രാണപ്രിയ പിടയെ എങ്കിലും............  

ഞങ്ങളീ 'പോത്തു'കള്‍ക്കും  ദുഃഖവെള്ളിയാഴ്ചകള്‍ ഭയപ്പെടുത്താതിരിക്കട്ടെ...

*Suresh Pilla – Famous Chef.

(പ്രൊഫ. റോസി തമ്പിയുടെ ഫേസ് ബുക്കിലെ ഒരു പോസ്റ്റില്‍ നിന്നുള്ള പ്രചോദനം) 

അറവു ദിനം (ബെന്നി ന്യൂജേഴ്‌സി)
Join WhatsApp News
Amerikkan Mollaakkaa 2018-04-03 14:47:12
ഞമ്മക്ക് ചാരായം ഹറാമാണ് എന്നാൽ കോയിന്റെ ഇറച്ചി ഇഷ്ടവുമാണ്.  പാവം പൂവ്വന്റെ മനസ്സിലൂടെ പായുന്ന ബിചാരങ്ങൾ ഇങ്ങള് ഒരു മാതിരി ഒപ്പിച്ചു.  ഇപ്പോൾ ഞമ്മക്ക്
കോയി ഇറച്ചിയോടുള്ള കൊതി പോയി. ബെന്നി സാഹിബ് കഥയെക്കുറിച്ചോന്നും പറയാൻ ഞമ്മക്ക് ബിബരമില്ല. അതൊക്കെ വിദ്യാധരൻ സാറും, ഡോക്ടർ ശശിധരൻ സാറും ആൻഡ്രുസ് സാറും പറയും.  ഇങ്ങള് എന്നും രാവിലെ ഉയർത്തെഴുന്നേൽക്കുക പക്ഷെ കോയിയെ  കശാപ്പ് ചെയ്യരുത്.
മൊല്ലാക്കയ്ക്ക് 2018-04-03 17:25:17
ഹിദൊക്കെ ഇബിടെ സ്തിരം നമ്പറല്ലേ മൊല്ലാക്കാ. പ്രർക്ലബ്ബ് ബരണ സമിധിയിൽ കയറുന്നബനും ഫോക്കാന സാഹിത്യക്കമ്മിറ്റീൽ കയറുന്നോനും ലാനാ മുന്തിയ സ്താനത്തെന്നുന്നബനും പിന്നെ അടുത്ത ആറുമാസം എയിത്തോടെയിത്താണ്. അതുകൊണ്ട് ബെന്നി സാഹിബിന്റെ എയിത്ത് മുറിച്ചുകീറി നോക്കണ്ട
BENNY KURIAN 2018-04-04 03:28:07
മ്മന്റെ കൂട്ടുകാരെ.... അങ്ങ് കീറിമുറിക്കപ്പ..തുട മാംസം അറുത്തെടുത്തു പൊരിക്കാം..  പക്ഷേങ്കില് ചോര ബരാതേ നോക്കണോട്ടോ... മ്മള് വെറും 'പോത്ത്'... നിങ്ങന്റെ ഒക്കെ മുന്നില് ബെറും 'കന്നാലി'... ഉയിർപ്പിന്റെ അന്ന് പൊടിപൊടിക്കാൻമ്മന്റെ തുട മാംസം.... പിന്നെ മൊല്ലാക്കക്കും അമേരിക്കൻ മൊല്ലാക്കാകും മുറിച്ചു കീറാൻനിന്നു തര്യ.... 
ഒന്ന് മാറ്റി എഴുതി. https://www.facebook.com/bennynechoor/posts/10157171922722977
ഒരു ഫ്രണ്ട് റിക്‌സ്റ് താപ്പാ..  ലാത്തിയടിക്കാം സുക്കറണ്ണന്റെ ദയയിൽ..  ഹാ... 
 
     
BENNY KURIAN 2018-04-05 01:38:49
മൊല്ലാക്കമാരെ ..  ലിങ്ക് തെറ്റിപ്പോയീ.. https://www.facebook.com/bennynechoor/posts/10157171922722977

കടിച്ചു കീറാൻ തല താഴ്ത്തി നിക്കണൂ......  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക