Image

അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ ഹിതപരിശോധന മേയ് 25ന്

Published on 02 April, 2018
അയര്‍ലന്‍ഡില്‍ അബോര്‍ഷന്‍ ഹിതപരിശോധന മേയ് 25ന്

ഡബ്ലിന്‍: ഗര്‍ഭഛിദ്ര നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച ഹിതപരിശോധന മേയ് 25നു നടത്തുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ നിലവിലുള്ള കര്‍ക്കശമായ വ്യവസ്ഥകളില്‍ മാറ്റം വരുത്തണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാവും ഹിത പരിശോധനയില്‍ ഉള്‍പ്പെടുത്തുക.

ലോകത്തു തന്നെ ഏറ്റവും കര്‍ക്കശമായ ഗര്‍ഭഛിദ്ര നിയന്ത്രണം നിയമം നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ്. നിരോധനത്തിന് ഏറെക്കുറെ തുല്യമായ നിയന്ത്രണങ്ങളാണ് ഇവിടെ നിലനില്‍ക്കുന്നത്. ബലാത്സംഗം, രക്തബന്ധമുള്ളവരില്‍ നിന്നുള്ള ഗര്‍ഭധാരണം, ഭ്രൂണത്തിന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍, ഗര്‍ഭിണിയുടെ സുരക്ഷ തുടങ്ങിയവയൊന്നും പലപ്പോഴും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ പര്യാപ്തമാകുന്നില്ല.

ആയിരക്കണക്കിന് ഐറിഷ് സ്ത്രീകളാണ് ഓരോ വര്‍ഷവും ഗര്‍ഭഛിദ്രം നടത്തുന്നതിന് വിദേശ രാജ്യങ്ങളിലേക്കു പോകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക