Image

പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി

Published on 02 April, 2018
പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി
അല്‍കോബാര്‍: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരികവേദി അല്‍കോബാര്‍ തുഗ്ബ ലേഡീസ് യൂണിറ്റ് ഭാരവാഹി പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി.

നവയുഗം തുഗ്ബ മേഖല കമ്മിറ്റി അംഗങ്ങള്‍, ലേഡീസ് യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍, തുഗ്ബ നോര്‍ത്തില്‍ വെച്ചു നടന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച്, നവയുഗം തുഗ്ബ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റും, കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീമതി ലീന ഷാജി, നവയുഗത്തിന്റെ ഉപഹാരം പ്രീത ഉണ്ണിയ്ക്ക് കൈമാറി.

നവയുഗം തുഗ്ബ മേഖല രക്ഷാധികാരി ഷാജി അടൂര്‍, പ്രസിഡന്റ് മാധവ് കെ വാസുദേവ്, സെക്രെട്ടറി ദാസന്‍ രാഘവന്‍, മേഖല നേതാക്കളായ പ്രഭാകരന്‍, ഷിബു ശിവാലയം, ജയചന്ദ്രന്‍, മഞ്ജു അശോക്, രജിത, അനി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തൃശൂര്‍ പീച്ചി സ്വദേശിയായ പ്രീത ഉണ്ണി, കോബാറിലെ ഒരു സ്‌കൂളില്‍  ജോലി ചെയ്തു വരികയായിരുന്നു. ഇനി ഭര്‍ത്താവും, രണ്ട് ആണ്‍മക്കളും ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് നാട്ടില്‍തന്നെ കഴിയാനാണ് പ്രീതയുടെ തീരുമാനം.
പ്രവാസത്തോട് വിടപറയുന്ന പ്രീത ഉണ്ണിയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക