Image

ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ ഹിറ്റ്‌ലറായി ചിത്രീകരിച്ച് തുര്‍ക്കി പത്രം

ജോര്‍ജ് ജോണ്‍ Published on 31 March, 2018
ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ ഹിറ്റ്‌ലറായി ചിത്രീകരിച്ച് തുര്‍ക്കി പത്രം


ഫ്രാങ്ക്ഫര്‍ട്ട്-ഇസ്താംബുള്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെ ഹിറ്റ്‌ലറായി
ചിത്രീകരിച്ച് തുര്‍ക്കി പത്രം യെന്‍ അകിത്. പത്രത്തിെന്റ ഒന്നാം പേജിലാണ് മെര്‍ക്കലിനെ
ഹിറ്റ്‌ലറായി ചിത്രീകരിച്ചുള്ള ചിത്രം പുറത്തുവന്നത്. മെര്‍ക്കലിന്റേത് നാസി
മാനസികാവസ്ഥയാണെന്നാണ് പത്രത്തിന്റെ ആരോപണം. ജര്‍മനിയില്‍ മുസ്‌ളീം
പള്ളികള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ മെര്‍ക്കല്‍ നിശ്ശബ്ദത പാലിച്ചെന്നും പത്രം ആരോപിക്കുന്നു.

നേരത്തേയും പല നേതാക്കളെയും ഈ പത്രം ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് റജബ്
ത്വയ്യിബ് ഉര്‍ദുഗാനെ ശക്തമായി പിന്തുണക്കുന്ന യെന്‍ അകിത് പത്രം തുര്‍ക്കിയുടെ
വിദേവിദേശ നയങ്ങളില്‍ കടുത്ത നിലപാടുകളാണ് പുലര്‍ത്തുന്നത്. ഈ വാര്‍ത്ത ജര്‍മന്‍,
യൂറോപ്യന്‍ പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക