അബര്‍ഡീന്‍ : സ്കോട്ട്‌ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ
പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 30 വെള്ളിയാഴ്ച
രാവിലെ 7 നു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ നടന്നു.
പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ,
സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ. തുടര്‍ന്നു നമ്മുടെ
കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു
വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിച്ചു.
മാര്‍ച്ച് 31 ശനിയാഴ്ച വൈകുന്നേരം 6 നു ഉയര്‍പ്പു പെരുന്നാള്‍
വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥന. തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍
തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം
ഉയിര്‍ത്തെഴുന്നെറ്റു എന്ന പ്രഖ്യാപനം. ഉയര്‍പ്പു പെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും വി. കുര്‍ബാനയും, സ്ലീബാ ആഘോഷവും റവ: ഫാദര്‍ എല്‍ദോസ് കക്കാടന്റെ നേത്രുത്വത്തില്‍.
സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസര പ്രദേശങ്ങളിലും ഉള്ളഎല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തി ല്‍ സ്വാഗതം ചെയ്യുന്നു
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive, AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി - റവ ഫാ: എബിന്‍ മാര്‍ക്കോസ് - 07736547476
സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224 467104