Image

അഡ്വ: ജയശങ്കറിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെ

Published on 28 March, 2018
അഡ്വ: ജയശങ്കറിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെ

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന അഡ്വ: ജയ്ശങ്കര്‍ ഏപ്രില്‍ 28 മുതല്‍ മേയ് 19 വരെ വിവിധ സ്ഥലങ്ങളില്‍ പ്രഭാഷണം നടത്തുന്നു.

29 നു (ഞായര്‍) 5.30 ന് 73 ഗോള്‍ഡാ അവന്യു സാലിസ്ബറിയില്‍ പുലരി ബ്രിസ്‌ബെയ്ന്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയോടെ പര്യടന പരിപാടിക്കു തുടക്കം കുറിക്കും. ചടങ്ങില്‍ അഡ്വ: ജയശങ്കര്‍ കേരളം

ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയയത്തില്‍ സംസാരിക്കും. 

മേയ് 4 ന് (വെള്ളി) വൈകുന്നേരം 6 ന് സിഡ്‌നിയില്‍ തൂങ്കാബിക്ക് പബ്ലിക് സ്‌കൂളില്‍ സിഡ്‌നി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ മാധ്യമം ജുഡീഷറി ജനാധിപത്യം എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും നടക്കും. 

വിവരങ്ങള്‍ക്ക്: തോമസ് കുരുവിള 0421 519 883, വില്‍സണ്‍ അരിമറ്റം 0435 166 577. 

5 ന് (ശനി) വൈകുന്നേരം ആറിന് സംസ്‌കൃതി കാന്‍ബറ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നവകേരള രാഷ്ട്രീയത്തില്‍ ദൃശ്യ സോഷ്യല്‍ മീഡിയകളുടെ സ്വാധീനം എന്ന വിഷയത്തില്‍ പ്രഭാഷണവും പൊതു ചര്‍ച്ചയും നടക്കും.

11 ന് (വെള്ളി) വൈകുന്നേരം ആറിന് കേളി അഡലെയ്ഡ് കേളി ഹബില്‍ 

മാധ്യമങ്ങളും സമകാലീന കേരളവും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. 

18 ന് പെര്‍ത്ത് മലയാളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ സമകലീന രാഷ്ട്രീയവും ധാര്‍മികതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടക്കും. 

അഡ്വ: ജയശങ്കറിനെ നേരില്‍കാണാനും ശ്രവിക്കാനും സംവദിക്കാനും പ്രധാന നഗരങ്ങളിലെ പരിപാടികളില്‍ പങ്കാളിത്തമുറപ്പാക്കി പരിശ്രമിക്കണമെന്നു പര്യടന പരിപാടിയുടെ മുഖ്യ സംഘാടകരായ പുലരി ബ്രിസ്‌ബെയ്ന്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 0431221018, പ്രതാപ് 0401 866 578.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക