Image

കിഴക്കന്‍ യൂറോപ്പില്‍ മഞ്ഞുവീഴ്ച ഓറഞ്ച് നിറത്തില്‍

Published on 28 March, 2018
കിഴക്കന്‍ യൂറോപ്പില്‍ മഞ്ഞുവീഴ്ച ഓറഞ്ച് നിറത്തില്‍

ഫ്രാങ്ക്ഫര്‍ട്ട്‌റൊമാനിയ: കിഴക്കന്‍ യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സൈബീരിയുടേയും സഹാറയുടേയും അതിര്‍ത്തിയിലാണ് ഈ അപൂര്‍വ പ്രതിഭാസം കാണപ്പെട്ടത്. റഷ്യയിലെ സോചി പ്രദേശത്തും ജോര്‍ജിയയിലും റൊമാനിയയിലെ ഡാന്യൂബ് പ്രദേശത്തുമാണ് ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ച കൂടുതല്‍ അനുഭവപ്പെട്ടത്. 

ഓറഞ്ച് മഞ്ഞില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി ചില സഞ്ചാരികള്‍ തങ്ങള്‍ ഭൂമിയില്‍ അല്ല, ചൊവ്വായില്‍ ആണ് എന്നു പറഞ്ഞുകൊണ്ട് മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. 

സഹാറയില്‍ നിന്നുള്ള മണല്‍ത്തരികള്‍ കലര്‍ന്നതുകൊണ്ടാണ് മഞ്ഞിന് ഓറഞ്ച് നിറം ലഭിച്ചതെന്നാണ് കാലാവസ്ഥ വിഭാഗം ശാസ്ത്രഞ്ജ മിയ മിറബേല പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക