Image

വനിതാവേദി കുവൈറ്റ് ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു

Published on 27 March, 2018
വനിതാവേദി കുവൈറ്റ് ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിലെ വനിതകളുടെ സാംസ്‌കാരിക സംഘടനയായ വനിതാവേദി കുവൈറ്റ് ലോകവനിതാദിനാഘോഷം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ നടന്ന സെമിനാര്‍ കുവൈത്തിലെ പ്രമുഖ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ മിനി കുര്യന്‍ ഉദ്ഘാടനം ചെയ്തു. 

വനിതാവേദി പ്രസിഡന്റ് രമ അജിത്ത് അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി ഷെറിന്‍ഷാജു സ്വാഗതം ആശംസിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വനിതാവേദി പ്രസിദ്ധീകരണമായ ജ്വാലയുടെ പ്രകാശനം മിനി കുര്യന്‍ നിര്‍വഹിച്ചു. 

സിനിമയും സ്ത്രീകളും എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ശോഭാ സുരേഷ് മോഡറേറ്ററായി പ്രവര്‍ത്തിച്ചു. സുജി മിത്തല്‍, സീനു മാത്യൂസ്, ശോഭാ നായര്‍, കവിത അനൂപ്, നിമിഷ രാജേഷ്, സാം പൈനും മൂട്, പി ആര്‍.ബാബു, ശ്യാമളാ നാരായണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വനിതാവേദി ട്രഷറര്‍ വല്‍സാ സാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക