Image

റിംഫ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

Published on 27 March, 2018
റിംഫ് പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബത്ഹയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് കോര്‍പറേറ്റ് ഓഫീസിനോടു ചേര്‍ന്നു സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സിറ്റി ഫ്‌ളവര്‍ ഡയറക്ടര്‍ ഇ.കെ റഹീം നിര്‍വഹിച്ചു. 

വൈസ് പ്രസിഡന്റ് അക്ബര്‍ വേങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിറ്റി ഫ്‌ളവര്‍ സിഇഒ ഫസല്‍ റഹ്മാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ദിലിഷ് നായര്‍, മാധ്യമ പ്രവര്‍ത്തകരായ ഉബൈദ് എടവണ്ണ, നാസര്‍ കാരന്തൂര്‍, ബഷീര്‍ പാങ്ങോട്, വി.ജെ. നസറുദ്ദീന്‍, സുലൈമാന്‍ ഈരകം, ഷെഫീഖ് കിനാലൂര്‍, ജലീല്‍ ആലപ്പുഴ, ജയന്‍ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, ഷിബു ഉസ്മാന്‍, മുജീബ്, ഷിനോജ്, ബി.സി അഹമ്മദ് കോയ, സുധീര്‍, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ട്രഷറര്‍ കെ.സി.എം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക