Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രോവിന്‍സിന്റെ സഹായം വിതരണം ചെയ്തു

Published on 27 March, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രോവിന്‍സിന്റെ സഹായം വിതരണം ചെയ്തു

വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയന്‍ പ്രോവിന്‍സ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് ജീസസ് എല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കുന്നതിനുള്ള സ്റ്റീല്‍ പ്ലേറ്റുകളും, സ്റ്റീല്‍ ഗ്ലാസുകളും സംഭാവനയായി നല്‍കി.

ഡബ്ല്യു.എംസി ഓസ്ട്രിയന്‍ പ്രോവിന്‍സ് പ്രസിഡന്റ് പ്രീതി മലയിലില്‍ നിന്നും ഹെഡ്മിസ്ട്രസ് സാറാ സ്റ്റാന്‍ലി സംഭാവന ഏറ്റുവാങ്ങി. ഡബ്ല്യുഎംസി ഓസ്ട്രിയന്‍ പ്രോവിന്‍സ് സ്ഥാപക പ്രസിഡന്റ് ക്യാപ്റ്റന്‍ ഡേവിസ് എടാട്ടുകാരന്‍ പ്രോവിന്‍സ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചു തദവസരത്തില്‍ കൂടിയ യോഗത്തില്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക