അഡലൈഡ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ദശവര്‍ഷ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രില്‍ ഒന്നിന് (ഞായര്‍) അഡലൈഡ് പാര്‍ക്സ് തീയേറ്ററില്‍ ആഘോഷിക്കുന്നു.
വൈകുന്നേരം 5 ന് ആരംഭിക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.അനിഷ് കെ. സാം അധ്യക്ഷത വഹിക്കും. മേയര്‍ ഡേവിഡ് ഓ ലഗ്ലിന്‍ അഡലൈഡില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഭകളിലേയും വൈദികശ്രേഷ്ഠര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും. ജൂബിലി സുവനീര്‍ പ്രകാശനം ചടങ്ങില്‍ മാര്‍ ദീയസ്കോറോസ് നിര്‍വഹിക്കും.
സമ്മേളത്തിനു മുന്നോടിയായി അഡലൈഡിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ നടക്കും. സമ്മേളത്തിനുശേഷം അഡലൈഡ് ബീറ്റ്സ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനാര്‍ച്ചന അരങ്ങേറും.
ആഘോഷങ്ങളുടെ നടത്തിപ്പിനായി ജൂബിലി കമ്മിറ്റിയും ഇടവക മാനേജിംഗ് കമ്മിറ്റിയും വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.