Image

പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയര്‍

Published on 22 March, 2018
പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയര്‍

ഷാര്‍ജ: യുപിഎഫിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഷാര്‍ജ വര്‍ക്ക്ഷിപ്പ് സെന്ററില്‍ യുഎഇയിലുള്ള സ്‌കൂള്‍ കുട്ടികള്‍ക്കായി പാഠപുസ്തകങ്ങളുടെയും ഗൈഡുകളുടെയും എക്‌സ്‌ചേഞ്ച് ഫെയര്‍ സംഘടിപ്പിക്കുന്നു. 

ഗ്രേഡ് 1 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ കൊടുത്തു അടുത്ത ക്ലാസിലെ പഴയ പുസ്തകങ്ങള്‍ മാറ്റിയെടുക്കാം. സ്ഥല പരിമിതിമൂലം പലരും ഒഴിവാക്കാറുള്ള വിലകൂടിയ ഗൈഡുകള്‍, എന്‍ട്രന്‍സ് പരീക്ഷ പുസ്തകങ്ങള്‍ എന്നിവ മാറ്റിയെടുക്കുവാനും ഈ ഫെയര്‍ ഉപകരിക്കും . തികച്ചും സൗജന്യമായാണ് ഫെയര്‍ നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0558702732, 0506576490, 0505240381 എന്ന നന്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: റോജിന്‍ പൈനംമൂട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക